ഈ വീഡിയോ നിങ്ങളുടെ മനസ്സ് നിറയ്ക്കും; കളിചിരികളുമായി ആമിർ ഖാനും 'സിത്താരെ സമീൻ പർ' താരങ്ങൾക്കുമൊപ്പം ഷാരൂഖ്

ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ ഷാരൂഖ് ഖാന്റെ ഹിറ്റ് ഡയലോഗുകൾ പറയുന്നതും നടന്റെ ഐകോണിക് പോസ് അനുകരിക്കുന്നതും വീഡിയോയിൽ ഉണ്ട്

dot image

ആമിർ ഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് സിത്താരെ സമീൻ പർ. ഒരു സ്പോർട്സ് കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. ചിത്രം ജൂൺ 20 ന് പുറത്തിറങ്ങും. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റിൽ അഭിനേതാക്കളെ കാണാനായി നടൻ ഷാരൂഖ് ഖാൻ എത്തിയ വീഡിയോ പുറത്തിവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ചിത്രത്തിന്റെ ഷൂട്ടിനിടയിൽ ഷാരൂഖ് അഭിനേതാക്കളുമായി സംവദിക്കുന്നതും അവരുമൊത്ത് തമാശകൾ പറയുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ ഷാരൂഖ് ഖാന്റെ ഹിറ്റ് ഡയലോഗുകൾ പറയുന്നതും നടന്റെ ഐകോണിക് പോസ് അനുകരിക്കുന്നതും വീഡിയോയിൽ ഉണ്ട്. ആമിർ ഖാനും സെറ്റിലുണ്ടായിരുന്നു. ഏറെ നേരം അഭിനേതാക്കൾക്കൊപ്പം ചെലവഴിച്ച ശേഷമാണ് ഷാരൂഖ് സെറ്റ് വിട്ടത്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഒരു ബാസ്കറ്റ്ബോൾ കോച്ചിന്റെ വേഷത്തിലാണ് ആമിർ ഖാൻ സിനിമയിലെത്തുന്നത്. നടന്റെ ഒരു വമ്പൻ വിജയവും തിരിച്ചുവരവും ഈ സിനിമയെന്നാണ് സംസാരം.

ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. താരേ സമീൻ പർ എന്ന സിനിമയുടെ സീക്വൽ ആണ് 'സിത്താരെ സമീൻ പർ' എന്നും ഇതൊരു സ്പാനിഷ് സിനിമയുടെ അഡാപ്റ്റേഷൻ ആണെന്നും നേരത്തെ ആമിർ ഖാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശങ്കർ - എഹ്സാൻ - ലോയ് ആണ് സംഗീതം. മൂന്ന്‌ വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തുന്ന ആമിർ ഖാൻ സിനിമയാണിത്. ലാൽ സിംഗ് ഛദ്ദ ആയിരുന്നു അവസാനമായി തിയേറ്ററിലെത്തിയ ആമിർ ചിത്രം.

Content Highlights: Shahrukh Khan visit Sitaare Zameen par set

dot image
To advertise here,contact us
dot image