സൂര്യയുടെ തിരിച്ചുവരവോ എന്ന് അറിയാം, സൂര്യ 45 ടീസർ ഉടൻ

എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൂര്യ 45'

dot image

സമീപകാലത്തെ തിരിച്ചടികൾക്ക് മറുപടിയാകുമെന്ന് സൂര്യ ആരാധകർ പ്രതീക്ഷിക്കുന്ന ചിത്രമാണ് സൂര്യ 45. അക്കാരണത്താൽ ആർജെ ബാലാജി സംവിധാനം ചെയ്യുന്ന സിനിമയുടെ ഓരോ അപ്ഡേറ്റിനും വലിയ ഹൈപ്പും കിട്ടാറുണ്ട്. ഇപ്പോൾ ഈ സിനിമയുടെ ടീസർ ഉടൻ ഉണ്ടാകുമെന്ന വാർത്തകളാണ് വരുന്നത്. സായ് അഭ്യങ്കറാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

അതേസമയം സിനിമയുടെ ടൈറ്റിൽ സംബന്ധിച്ചും ചില റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. സൂര്യയുടെ 45-ാം സിനിമയുടെ പേര് 'വേട്ടൈ കറുപ്പ്' എന്നായിരിക്കും എന്നാണ് തമിഴ് മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തത്.

എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൂര്യ 45'. ചിത്രത്തിൽ സൂര്യ ഇരട്ടവേഷത്തിലാകും എത്തുക എന്ന റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ ദൈവമായും വക്കീലായും ആണ് സൂര്യ എത്തുന്നത്. ആർജെ ബാലാജിയുടെ മുൻ ചിത്രമായ മൂക്കുത്തി അമ്മന്റെ അതേ പാറ്റേണിൽ ആകും ചിത്രം ഒരുങ്ങുന്നത് എന്നും വാർത്തകളുണ്ട്. ആർജെ ബാലാജിയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

തൃഷയാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. മെർസൽ, ജവാൻ, ക്രാക്ക് തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ച ജികെ വിഷ്ണുവാണ് സൂര്യ 45 നായി കാമറ ചലിപ്പിക്കുന്നത്. മലയാളീ അഭിനേതാക്കളായ ഇന്ദ്രൻസും സ്വാസികയും ചിത്രത്തിൽ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

Content Highlights: Suriya 45 teaser to drop soon

dot image
To advertise here,contact us
dot image