സിനിമയെടുക്കുന്നതിൽ വിലക്ക്, രഹസ്യമായി ചിത്രീകരണം, ഒടുവിൽ അംഗീകാരം, കാനിൽ തിളങ്ങി ജാഫര്‍ പനാഹി

സര്‍ക്കാരിനെതിരായി ചലച്ചിത്രങ്ങളെടുക്കുന്നു എന്നാരോപിച്ച് 2009 മുതല്‍ പലവട്ടം ഇറാന്‍ ജാഫര്‍ പനാഹിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

dot image

15 വര്‍ഷത്തിന് ശേഷം ഇറാനിയന്‍ ചലിച്ചിത്ര സംവിധായകന്‍ ജാഫര്‍ പനാഹി കാൻ ചലച്ചിത്രമേളയിൽ എത്തിയത് വലിയ വാർത്തയായിരുന്നു. കാനിൽ നിന്നുള്ള ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. രാഷ്ട്രീയത്തടവുകാർ അവരെ തടവിലിട്ടവരോട് പ്രതികാരം ചെയ്യാനെത്തുന്ന കഥപറഞ്ഞ ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്’ എന്ന ഇദ്ദേഹത്തിന്റെ സിനിമയ്ക്ക് കാനിൽ പാം ദോർ പുരസ്കാരം ലഭിച്ചു.

ഏറ്റവും പ്രധാനപ്പെട്ടകാര്യം തന്റെ രാജ്യത്തിന്റെ ഭാവിയാണെന്ന് പുരസ്കാരം സ്വീകരിച്ചശേഷം പനാഹി പറഞ്ഞു.'നമുക്ക് ഒന്നിച്ചുപ്രവർത്തിക്കാം, നമ്മൾ ഏതുതരം വസ്ത്രം ധരിക്കണമെന്നോ, എന്തുചെയ്യണമെന്നോ ചെയ്യരുതെന്നോ ആരും നമ്മളോട് പറയരുത്,' അദ്ദേഹം കൂട്ടിച്ചേർത്തു. സര്‍ക്കാരിനെതിരായി ചലച്ചിത്രങ്ങളെടുക്കുന്നു എന്നാരോപിച്ച് 2009 മുതല്‍ പലവട്ടം ഇറാന്‍ ജാഫര്‍ പനാഹിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൂടാതെ സിനിമയെടുക്കുന്നതില്‍ നിന്ന് 20 വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തിരുന്നു. 2023 ഫെബ്രുവരിയില്‍ ടെഹ്‌റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ ഏഴുമാസത്തോളം കിടന്നതാണ് പുതിയ സിനിമയ്ക്കുള്ള പ്രചോദനമെന്ന് ജാഫര്‍ പനാഹി പറഞ്ഞു. സിനിമയെടുക്കാന്‍ വിലക്കുള്ളപ്പോഴും ‘നോ ബെയേഴ്‌സ്’ ഉള്‍പ്പെടെയുള്ളവ അദ്ദേഹം രഹസ്യമായി ഷൂട്ട് ചെയ്തു. പുതിയ ചിത്രവും അങ്ങനെയെടുത്തതാണ്.

Content Highlights: Jafar Panahi wins award at Cannes Film Festival

dot image
To advertise here,contact us
dot image