തമിഴിൽ മലയാളി രാശി: ജനനായകനിൽ വിജയ്‌ക്കൊപ്പം മമിത മാത്രമല്ല രേവതിയും, റിപ്പോർട്ട്

വിജയ്‌യുടെ ജന്മദിനമായ ജൂൺ 22 ന് ജനനായകന്റെ ടീസറോ ആദ്യ ഗാനമോ പുറത്തുവിടുമെന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

dot image

ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കൊമേർഷ്യൽ എൻ്റർടെയ്നർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിച്ച അവസാന ചിത്രമാണിത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളാണ് സിനിമയ്ക്കുള്ളത്. ഇപ്പോഴിതാ സിനിമയിൽ ഒരു പ്രധാന വേഷത്തിൽ നടി രേവതിയും എത്തുമെന്നാണ് റിപ്പോർട്ടുകൾ.

വിജയ്‍യുടെ 'അമ്മ വേഷത്തിലാണ് രേവതി ജനനായകനിൽ എത്തുന്നതെന്നാണ് സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ. സിനിമയുടെ അണിയറപ്രവർത്തകരോ നടിയോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. റിപ്പോർട്ടുകൾ സത്യമെങ്കിൽ 35 വര്‍ഷത്തിന് ശേഷമാണ് രേവതി വിജയ് ചിത്രത്തിലെത്തുന്നത്. 1990 ൽ പുറത്തിറങ്ങിയ തമിഴൻ എന്ന ചിത്രത്തിൽ വിജയ്‌യുടെ സഹോദരിയായി വേഷമിട്ടത് രേവതി ആയിരുന്നു. അന്ന് നായികയായി എത്തിയത് പ്രിയങ്ക ചോപ്ര ആയിരുന്നു.

അതേസമയം, സമീപ കാലത്തായി തമിഴ് സിനിമയിൽ മലയാളി താരങ്ങളുടെ സാനിധ്യം വർധിച്ചു വരുകയാണ്. തമിഴിലെ സൂപ്പർ താരങ്ങളുടെയും മറ്റും സിനിമകളിൽ പ്രധാന വേഷങ്ങളിൽ തന്നെ മലയാള താരങ്ങൾ എത്തുകയും കയ്യടികൾ നേടുകയും ചെയ്തിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകനില്‍ പൂജ ഹെഗ്ഡെയാണ് നായികയായി എത്തുന്നത്. മലയാളിയായ മമിത ബൈജുവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രിയാമണി, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സിനിമയുടെ ഒടിടി സ്ട്രീമിങ് റൈറ്റ്സ് ആമസോൺ പ്രൈം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 121 കോടിയ്ക്കാണ് ചിത്രം ആമസോൺ സ്വന്തമാക്കിയിരിക്കുന്നത്. ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ സ്ട്രീമിങ് തുകയാണ് ഇത്.

വിജയ്‌യുടെ ജന്മദിനമായ ജൂൺ 22 ന് ജനനായകന്റെ ടീസറോ ആദ്യ ഗാനമോ പുറത്തുവിടുമെന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നടന്റെ പിറന്നാൾ ദിനത്തിൽ വരാനിരിക്കുന്ന സിനിമകളുടെ അപ്ഡേറ്റ് പുറത്തുവിടുന്നത് പതിവാണ്. ഇത്തവണയും അത് തുടരുമെന്നാണ് റിപ്പോർട്ട്.

Content Highlights: Reports suggest that Revathi will also be appearing in a Vijay film

dot image
To advertise here,contact us
dot image