ഞാൻ ഇതുവരെ ചെയ്യാത്ത വേഷം, ആ കഥാപാത്രത്തിനെ മനസിലാക്കാൻ ഞാൻ കമൽ സാറുമായി ചർച്ച നടത്തി: സിലമ്പരശൻ

'വ്യത്യസ്തമായ എന്തെങ്കിലും ലഭിക്കുമ്പോൾ മാത്രമേ ഒരു നടന് തന്റെ യഥാർത്ഥ കഴിവ് കാണിക്കാൻ കഴിയൂ'

dot image

നടൻ സിലമ്പരശന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായി ഒരുങ്ങുന്ന ചിത്രമാണ് എസ്ടിആർ 50 . ഒരു വമ്പൻ പീരീഡ് ഴോണറിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദേസിംഗ് പെരിയസാമി ആണ്. ചിത്രം ആദ്യം കമൽ ഹാസന്റെ രാജ്കമൽ ഫിലിംസ് ആയിരുന്നു നിർമിക്കാനിരുന്നത്. എന്നാൽ പിന്നീടവർ പിന്മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ സിമ്പു.

ചിത്രത്തില്‍ ഒരു സ്ത്രൈണ സ്വഭാവമുള്ള കഥാപാത്രത്തെ താൻ അവതരിപ്പിക്കുന്നുണ്ടെന്ന് സിമ്പു പറഞ്ഞു. 'സിനിമയിൽ സ്ത്രൈണ സ്വഭാവമുള്ള ഒരു വേഷമുണ്ട്. അതിനെ എങ്ങനെ സമീപിക്കണമെന്ന് മനസ്സിലാക്കാൻ ഞങ്ങൾ കമൽഹാസന്‍ സാറുമായി അതിനെക്കുറിച്ച് ചർച്ച ചെയ്തു. ഇതുപോലുള്ള വ്യത്യസ്തമായ എന്തെങ്കിലും ലഭിക്കുമ്പോൾ മാത്രമേ ഒരു നടന് തന്റെ യഥാർത്ഥ കഴിവ് കാണിക്കാൻ കഴിയൂ.' സിമ്പു പറഞ്ഞു. ബിഹൈൻഡ്‌വുഡിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കഥാപാത്രത്തെക്കുറിച്ച് മനസുതുറന്നത്‌.

യുവൻ ശങ്കർ രാജയാണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്. മനോജ് പരമഹംസയാണ് സിനിമയുടെ ഛായാഗ്രാഹകൻ. അറ്റ്മാൻ സിനി ആർട്ട്സിൻ്റെ ബാനറിൽ നടൻ സിമ്പു തന്നെയാണ് സിനിമ നിർമിക്കുന്നത്. പ്രവീൺ ആന്റണി ആണ് സിനിമയുടെ എഡിറ്റർ. സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്റർ നേരത്തെ പുറത്തുവന്നിരുന്നു. ദുൽകർ സൽമാൻ നായകനായ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന സിനിമയ്ക്ക് ശേഷം ദേസിംഗ് പെരിയസാമി ഒരുക്കുന്ന സിനിമയാണിത്. മികച്ച പ്രതികരണം നേടിയ കണ്ണും കണ്ണും കൊള്ളയടിത്താൽ ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് കാഴ്ചവെച്ചത്.

Content Highlights: Simbu talks about his role in STR50

dot image
To advertise here,contact us
dot image