ശേഖര വർമ രാജാവ് ഒരു പക്കാ നിവിൻ പ്രോഗ്രാം; വെള്ളാനകളുടെ നാട് പോലുള്ള സിനിമ: അനുരാജ് മനോഹർ

സിനിമയെക്കുറിച്ച് സംവിധായകൻ അനുരാജ് മനോഹർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്

dot image

'ഇഷ്ക്', 'നരിവേട്ട' എന്നീ സിനിമകൾക്ക് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശേഖര വർമ രാജാവ്. നിവിൻ പോളി നായകനാകുന്ന സിനിമയുടെ പ്രഖ്യാപനം 2021 ലാണ് നടന്നത്. ചിത്രത്തിന്റെ ഒരു ടൈറ്റിൽ പോസ്റ്ററും അണിയറപ്രവർത്തകർ അന്ന് പുറത്തിറക്കിയിരുന്നു. തുടർന്ന് സിനിമയുടെ അപ്ഡേറ്റുകൾ വരാതിരുന്നതിൽ ആരാധകർ വലിയ നിരാശയിലുമായിരുന്നു. ഇപ്പോൾ ആ സിനിമയെക്കുറിച്ച് സംവിധായകൻ അനുരാജ് മനോഹർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

'ശേഖര വർമ രാജാവ് ഒരു പക്കാ നിവിൻ പ്രോഗ്രാമാണ്. നിവിന്റെ പ്രേക്ഷകർക്ക് വേണ്ടിയുള്ള സിനിമയാണ്. വെള്ളാനകളുടെ നാട്, വരവേൽപ്പ് പോലുള്ള സിനിമയാണ്. അത് മുന്നോട്ട് പോവുകയാണ്. നിർമ്മാതാക്കളാണല്ലോ തീരുമാനിക്കേണ്ടത്. അതിനായി കാത്തിരിക്കുകയാണ്,' എന്നാണ് സംവിധായകൻ ഫിലിമി ബീറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

അതേസമയം ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കുന്ന 'നരിവേട്ട' ആണ് അനുരാജ് മനോഹർ സംവിധാനത്തിൽ പുറത്തിറങ്ങുന്ന അടുത്ത ചിത്രം. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യുഎഇയിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് 'നരിവേട്ട' നിർമ്മിക്കുന്നത്. വലിയ ക്യാൻവാസിൽ, വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന 'നരിവേട്ട'യിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ,ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്.

Content Highlights: Anuraj Manohar talks about Shekhara Varma Rajavu

dot image
To advertise here,contact us
dot image