സംതൃപ്തി തോന്നിയ കഥാപാത്രം ഇതുവരെ വന്നിട്ടില്ല;അത്തരമൊരു കഥാപാത്രത്തിനായി കാത്തിരിക്കുന്നു: പ്രിയ വാര്യര്‍

'നാല് വർഷം കഴിഞ്ഞിട്ടും എനിക്ക് സംതൃപ്തി തോന്നിയ ഒരു കഥാപാത്രം ഇതുവരെ വന്നിട്ടില്ല'

dot image

'ഒരു അഡാര്‍ ലവ്' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ യുവ താരമായിരുന്നു പ്രിയാ വാര്യർ. സിനിമയിലെ ഗാനരംഗത്തിലെ കണ്ണിറുക്കല്‍ സീനുക്കൊണ്ട് മാത്രം സോഷ്യൽ മീഡിയയിൽ പ്രിയ വാര്യര്‍ വലിയ തരംഗമാണ് സൃഷ്ടിച്ചത്. എന്നാല്ർ തൊട്ടുപിന്നാലെ സോഷ്യൽ മീഡിയയിൽ സ്ഥിരം ട്രോൾ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇത്രയും ട്രോളുകളും സൈബർ അറ്റാക്കുകളും നേരിടാൻ പാകത്തിന് താൻ എന്താണ് ചെയ്‌തതെന്ന് അറിയില്ലെന്ന് പ്രിയ പറയുന്നു. മലയാളത്തിൽ നല്ല കഥാപാത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.

'മലയാളത്തിൽ നല്ല റോളും കഥാപാത്രങ്ങളും കിട്ടാൻ വേണ്ടി കാത്തിരിക്കുക്കയാണ്. കാരണം പെർഫോം ചെയ്യണം, ഒരു അഭിനേതാവ് എന്ന രീതിൽ എന്താണ് എന്റെ കാലിബർ എന്ന് കാണിക്കാൻ പാകത്തിന് ഒരു കഥാപാത്രം അത്രയും സ്റ്റഫ് ഉള്ള ഒരു വേഷം ചെയ്തിട്ടേ കാര്യമുള്ളൂ എന്ന് എനിക്ക് തോന്നുന്നു. ഞാൻ ഇപ്പോഴും കാത്തിരിക്കുകയാണ്. നാല് വർഷം കഴിഞ്ഞിട്ടും എനിക്ക് സംതൃപ്തി തോന്നിയ ഒരു കഥാപാത്രം ഇതുവരെ വന്നിട്ടില്ല,' പ്രിയ വാര്യർ പറഞ്ഞു. സൈബർ ഇടത് താൻ ഇത്രയും ട്രോൾ ചെയ്യപ്പെടുന്നതിന് കാരണം അറിയില്ലെന്നും പ്രിയ കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

അതേസമയം, ആദിക് രവിചന്ദർ സംവിധാനം ചെയ്ത ​ഗുഡ് ബാഡ് അ​ഗ്ലിയാണ് ഏറ്റവുമൊടുവിൽ തിയേറ്ററിലെത്തിയ പ്രിയയുടെ സിനിമ. ചിത്രത്തിലെ പ്രിയയുടെ ഡാൻസ് രംഗങ്ങൾ ഏറെ സ്വീകരിക്കപ്പെട്ടിരുന്നു. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഭിനന്ദൻ രാമാനുജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Content Highlights: Priya Warrier says she is waiting for a good role in Malayalam cinema

dot image
To advertise here,contact us
dot image