'ഈ നടന്റെ വളർച്ചയിൽ സന്തോഷം മാത്രം', സൂരിയെ കുറിച്ച് ലോകേഷ് കനകരാജ് പറയുന്നു

'ഞാൻ കേൾക്കുന്ന സിനിമകളുടെ കഥകളിൽ പത്തിൽ അഞ്ചും അദ്ദേഹത്തിനോട് പറഞ്ഞിട്ടാണ് വരുന്നത്. അതും സന്തോഷമുള്ള കാര്യമാണ്'

dot image

സൂരി- ഐശ്വര്യ ലക്ഷ്മി പ്രധാന വേഷങ്ങളിലെത്തുന്ന 'മാമന്‍' സിനിമ മെയ് 16 ന് തിയേറ്ററുകളിൽ എത്താനിരിക്കുകയാണ്. സിനിമയുടെ ട്രെയ്ലർ ലോഞ്ചിൽ പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ലോകേഷ് നടൻ സൂരിയെ കുറിച്ച് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. സൂരിയുടെ വളർച്ചയിൽ സന്തോഷം ഉണ്ടെന്നും സിനിമ വിജയിക്കുമെന്നും ലോകേഷ് പറയുന്നു.

'മൂന്നു ദിവസം മുന്നേയാണ് ഞാൻ 'മാമൻ' സിനിമയുടെ ട്രെയ്ലർ കാണുന്നത്. വളരെ മികച്ച ട്രെയ്ലർ ആണ്. ഒരു കൊമേർഷ്യൽ സിനിമയുടെ വിജയത്തിന് ഉള്ളത് എല്ലാം സിനിമയിൽ ഉണ്ട്. സൂരിയുടെ വളർച്ചയിൽ സന്തോഷം തോന്നുണ്ട്. ഈ നടന്റെ വളർച്ചയിൽ നമ്മുക്ക് ആർക്കും ഒരു അസൂയയും തോന്നില്ല, സന്തോഷം മാത്രമേ ഉണ്ടാവുകയുള്ളൂ. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ സന്തോഷം ഉണ്ട്. സിനിമ വിജയിക്കാൻ ആശംസിക്കുന്നു. ഇപ്പോൾ ഞാൻ കേൾക്കുന്ന സിനിമകളുടെ കഥകളിൽ പത്തിൽ അഞ്ചും അദ്ദേഹത്തിനോട് പറഞ്ഞിട്ടാണ് വരുന്നത്. അതും സന്തോഷമുള്ള കാര്യമാണ്,' ലോകേഷ് പറഞ്ഞു.

അതേസമയം ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് ശ്രീപ്രിയ കാമ്പയിന്‍സ് ആണ്. പ്രശാന്ത് പാണ്ഡിരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് ലാര്‍ക് സ്റ്റുഡിയോയുടെ ബാനറില്‍ കെ. കുമാര്‍ ആണ്. ജി.വി. പ്രകാശ് കുമാര്‍ ചിത്രം 'ബ്രൂസ്ലീ', വിലങ്ങ് (വെബ് സീരിസ്) എന്നിവയൊരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് പ്രശാന്ത് പാണ്ഡിരാജ്. ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് നായകനായ സൂരിയാണ്. സൂരി, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ രാജ്കിരണ്‍, സ്വാസിക, ബാബ ഭാസ്‌കര്‍, മാസ്റ്റര്‍ പ്രഗീത് ശിവന്‍, ബാല ശരവണന്‍, ജയപ്രകാശ്, വിജി ചന്ദ്രശേഖര്‍, ഗീത കൈലാസം, ഛായാ ദേവി, നിഖില ശങ്കര്‍, കലൈവാണി ഭാസ്‌കര്‍, മെല്‍വിന്‍, ട്രിച്ചി അനന്തി, സാവിത്രി, ശാരദ, തമിഴ്‌സെല്‍വി, റെയില്‍ രവി, ഉമേഷ് കാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Content Highlights: Lokesh Kanagaraj talks about actor Soori

dot image
To advertise here,contact us
dot image