'തലൈവർക്ക് റെട്രോ റൊമ്പ പുടിചാച്ച്…', രജനികാന്തിന്റെ വാക്കുകൾ പങ്കുവച്ച് കാർത്തിക് സുബ്ബരാജ്

റെട്രോ സിനിമയുടെ അവസാന 40 മിനിറ്റ് സൂപ്പറാണെന്ന് രജനികാന്ത്

dot image

തമിഴിൽ ഇറങ്ങുന്ന പുതിയ സിനിമകൾ കാണുകയും അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്യുന്നത് രജനികാന്തിന്‍റെ പതിവാണ്. ഇപ്പോഴിതാ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത റെട്രോ സിനിമയും കണ്ട് അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് തലൈവര്‍. സിനിമയുടെ സംവിധായകനായ കാര്‍ത്തിക് സുബ്ബരാജ് തന്നെയാണ് ഇക്കാര്യം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.

'മുഴുവൻ ടീമും സിനിമയ്ക്ക് വേണ്ടി നന്നായി പരിശ്രമിച്ചു. സൂര്യയുടെ സിനിമയിലെ പെർഫോമൻസ് ഗംഭീരമാണ്. സിനിമയുടെ അവസാന 40 മിനിറ്റ് സൂപ്പറാണ്. ചിരി ശരിക്കും സ്പർശിച്ചു. ദൈവം അനുഗ്രഹിക്കട്ടെ' രജനികാന്ത് പറയുന്നു. തലൈവരുടെ നല്ല വാക്കുകള്‍ തന്നെ അതീവ സന്തുഷ്ടനാക്കിയെന്ന് കാര്‍ത്തിക് ട്വിറ്ററില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നുണ്ട്.

സൂര്യയുടെ 44-ാം ചിത്രമാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേത്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Content Highlights: Karthik Subbaraj shares Rajinikanth's words after watching a retro movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us