
താൻ ഒരു മികച്ച നടനല്ലെന്നും തന്നെ പലരും ഓവർ ആക്ടിങ് നടൻ എന്ന് വിളിക്കാറുണ്ടെന്നും സൂര്യ പറയുന്നു. മെയ്യഴകൻ പോലൊരു സിനിമ തന്നെ കൊണ്ട് ചെയ്യാൻ കഴിയില്ലെന്നും തനിക് കാർത്തി ആകാൻ കഴിയില്ലെന്നും നടൻ കൂട്ടിച്ചേർത്തു. റെട്രോ സിനിമയുടെ ഭാഗമായി സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്, സംഗീതസംവിധായകന്‍ സന്തോഷ് നാരായണന്‍ എന്നിവരുമൊത്തുള്ള 'റെക്ടാംഗിള്‍ ടേബില്‍ ഡിസ്‌കഷനി'ലാണ് സൂര്യയുടെ പ്രതികരണം.
'ഞാനൊരു മികച്ച നടനല്ല. ചിലര്‍ എന്നെ ഓവര്‍ആക്ടിങ് നടന്‍ എന്ന് വിളിക്കും. അതേ അഭിപ്രായമുള്ള ഒരുപാട് പേരുണ്ടാവാം. പക്ഷേ ബാല സാറില്‍നിന്ന് പഠിച്ച പാഠങ്ങളില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഞാന്‍ എന്റെ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്, പക്ഷേ എല്ലായ്‌പ്പോഴും അത് സംഭവിക്കണമെന്നില്ല. ഞാന്‍ ആത്മാര്‍ഥമായാണ് പ്രയത്‌നിക്കുന്നത്. നോക്കൂ, മെയ്യഴകന്‍ പോലെ ഒരു ചിത്രമെടുത്താല്‍, എനിക്ക് കാര്‍ത്തിയാവാന്‍ പറ്റില്ല. എനിക്ക് മെയ്യഴകന്‍ ചെയ്യാന്‍ പറ്റില്ല', സൂര്യ പറഞ്ഞു.
#Suriya in a Recent Interview ⭐:
— Laxmi Kanth (@iammoviebuff007) May 5, 2025
"I'm not a Great Actor.. Sometimes so many people tell me that I'm an overacting actor.. Bala anna told me to be true to the emotion before camera.. I try my geniune best.. I can't be Karthi.. I can't be Meiyazhagan..✌️"pic.twitter.com/9K02Co1MgA
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിച്ച ചിത്രമാണ് റെട്രോ. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമ സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ നേടുന്നത്. ആഗോള ബോക്സ് ഓഫീസിൽ 73.5 കോടി രൂപയിലധികം കളക്ഷൻ സിനിമയ്ക്കുണ്ട്. ദിനം പ്രതി സിനിമയുടെ കളക്ഷൻ കണക്കുകൾ കൂപ്പുകുത്തികൊണ്ടിരിക്കുകയാണ്.
സൂര്യയുടെ 44-ാം ചിത്രമാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേത്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Content Highlights: Surya says he is not a good actor and cannot do a filim like Meiyazhagan