ബോണി കപൂറിന്റേയും അനില്‍ കപൂറിന്റേയും അമ്മ നിര്‍മല്‍ കപൂര്‍ അന്തരിച്ചു

സംസ്‌കാരച്ചടങ്ങുകള്‍ ശനിയാഴ്ച പവന്‍ ഹന്‍സ് ശ്മശാനത്തില്‍ നടക്കും

dot image

ബോളിവുഡ് താരം അനില്‍ കപൂറിന്റെയും നിര്‍മാതാവ് ബോണി കപൂറിന്റേയും നിര്‍മാതാവും നടനുമായ സഞ്ജയ് കപൂറിന്റേയും അമ്മ നിര്‍മല്‍ കപൂര്‍ (90) അന്തരിച്ചു. വെള്ളിയാഴ്ച വൈകീട്ട് 5.45-ഓടെ മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരച്ചടങ്ങുകള്‍ ശനിയാഴ്ച പവന്‍ ഹന്‍സ് ശ്മശാനത്തില്‍ നടക്കും.

പ്രശസ്ത നിർമ്മാതാവ് സുരീന്ദർ കപൂറാണ് നിര്‍മല്‍ കപൂറിന്റെ ഭര്‍ത്താവ്. റീനാ കപൂര്‍, ബോണി കപൂര്‍, അനില്‍ കപൂര്‍, സഞ്ജയ് കപൂര്‍ എന്നിവരാണ് മക്കൾ. അർജുൻ കപൂർ, സോനം കപൂർ, റിയ കപൂർ, ഹർഷ് വർധൻ കപൂർ, ജാൻവി കപൂർ, അൻഷുല കപൂർ, ഖുഷി കപൂർ, മോഹിത് മർവ തുടങ്ങിവയവരാണ് കൊച്ചുമക്കൾ.

Content Highlights: Nirmal Kapoor, mother of Anil Kapoor, Boney Kapoor passed away

dot image
To advertise here,contact us
dot image