'മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്'; പ്രസ്താവനയുമായി ലിസ്റ്റിൻ സ്റ്റീഫൻ

നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ പുതിയ പ്രസ്താവന ചർച്ചയാകുന്നു

dot image

മലയാള സിനിമയിൽ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട് എന്ന നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ്താവന ചർച്ചയാകുന്നു. ഇനിയും അത് ആവർത്തിച്ചാൽ അത് വലിയ പ്രശ്നങ്ങൾക്ക് കാരണമായി തീരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് ആരുടേയും പേര് വ്യക്തമാക്കാതെയുള്ള ലിസ്റ്റിന്റെ പ്രസ്താവന.

'മലയാള സിനിമയിലെ ഒരു ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപടക്കത്തിന് ഇന്ന് തിരി കൊളുത്തിയിരിക്കു്നത്. അത് വേണ്ടായിരുന്നു. ആ നടൻ ചെയ്തത് വലിയ തെറ്റാണ്. ഇനി ആ തെറ്റ് ആവർത്തിക്കരുത്. അങ്ങനെ ചെയ്താൽ വലിയ പ്രശ്നങ്ങൾക്കും കാരണമാകും,' എന്നാണ് ലിസ്റ്റിൻ പറഞ്ഞത്.

നിർമാതാവിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ഏത് നടനെക്കുറിച്ചാണ് ലിസ്റ്റിന്റെ ഈ പ്രസ്താവന എന്ന് പലരും സമൂഹ മാധ്യമങ്ങളിലൂടെ ചോദ്യം ഉന്നയിക്കുന്നുമുണ്ട്.

Content Highlights: Producer Listin Stephen's new statement gone viral

dot image
To advertise here,contact us
dot image