IPL 2025: ​ഗുജറാത്തിൽ സൺറൈസേഴ്സിന് അസ്തമയം; ​​ആവേശജയവുമായി GT

38 റൺസിന്റെ വിജയമാണ് ​ഗുജറാത്ത് നേടിയത്

dot image

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ തകർപ്പൻ വിജയവുമായി ​ഗുജറാത്ത് ടൈറ്റൻസ്. 38 റൺസിന്റെ വിജയമാണ് ​ഗുജറാത്ത് നേടിയത്. മത്സരത്തിൽ ആ​ദ്യം ബാറ്റ് ചെയ്ത ​ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനെ സൺറൈസേഴ്സിന് സാധിച്ചുള്ളു.

നേരത്തെ ടോസ് നേടിയ ടോസ് നേടിയ സൺറൈസേഴ്സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണർമാരായ ശുഭ്മൻ ​ഗില്ലും സായി സുദർശനും മികച്ച തുടക്കമാണ് ​ഗുജറാത്തിന് നൽകിയത്. 23 പന്തിൽ ഒമ്പത് ഫോറുകൾ ഉൾപ്പെടെ സായി 48 റൺസെടുത്തു. 38 പന്തിൽ 10 ഫോറും രണ്ട് സിക്സറും സഹിതം ​ഗിൽ 76 റൺസ് നേടി. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ ​ഗുജറാത്ത് ടൈറ്റൻസ് 87 റൺസ് പിറന്നു.

മൂന്നാമനായി ക്രീസിലെത്തിയ ജോസ് ബട്ലറും മികച്ച പ്രകടനമാണ് ​ഗുജറാത്തിനായി പുറത്തെടുത്തത്. 37 പന്തിൽ മൂന്ന് ഫോറും നാല് സിക്സറും സഹിതം ജോസ് ബട്ലർ 64 റൺസെടുത്തു. 16 പന്തിൽ ഒരു സിക്സർ സഹിതം വാഷിങ്ടൺ സുന്ദർ 21 റൺസാണ് സംഭാവന ചെയ്തത്. സൺറൈസേഴ്സിനായി ജയ്ദേവ് ഉനത്കട്ട് മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ അഭിഷേക് ശർമ സൺറൈസേഴ്സിനായി നന്നായി കളിച്ചു. 41 പന്തിൽ നാല് ഫോറും ആറ് സിക്സറും സഹിതം അഭിഷേക് 74 റൺസ് നേടി. എന്നാൽ അഭിഷേകിന് മികച്ച പിന്തുണ മറ്റ് താരങ്ങൾക്ക് നൽകാൻ കഴിയാതിരുന്നത് സൺറൈസേഴ്സിന്റെ തോൽവിക്ക് കാരണമായി.

Content Highlights: GT beat SRH by 38 runs

dot image
To advertise here,contact us
dot image