കുടുംബവുമായി ഊട്ടിയിലും കൊടൈക്കനാലിലും ടൂർ പോകേണ്ട, പകരം ഈ സിനിമ വന്ന് കാണൂ: ചർച്ചയായി വടിവേലുവിന്റെ വാക്കുകൾ

'വെക്കേഷന് കുടുംബവുമൊത്ത് ടൂർ പോകുന്നതിന് പകരം ഗ്യാങ്ങേഴ്സ് കാണാൻ പോയാൽ നിങ്ങൾക്ക് മറ്റൊരിടത്തും പോകേണ്ട ആവശ്യം വരില്ല'

dot image

സുന്ദർ സി - വടിവേലു കോമ്പിനേഷനിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ കോമഡി ചിത്രമാണ് ഗ്യാങ്ങേഴ്സ്. കാതറിൻ ട്രീസ, വാണി ഭോജൻ, ഭഗവതി പെരുമാൾ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രം ഏപ്രിൽ 24 ന് തിയേറ്ററിലെത്തും. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ നടൻ വടിവേലു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.

വെക്കേഷന് കുടുംബവുമൊത്ത് ടൂർ പോകുന്നതിന് പകരം ഗ്യാങ്ങേഴ്സ് കാണാൻ പോയാൽ നിങ്ങൾക്ക് മറ്റൊരിടത്തും പോകേണ്ട ആവശ്യം വരില്ലെന്നാണ് വടിവേലു പറയുന്നത്. 'ഏപ്രിലിൽ വെക്കേഷൻ സമയത്ത് കുടുംബങ്ങൾ എല്ലാവരും ചേർന്ന് ഊട്ടിയിലും കൊടൈക്കനാലിലും ടൂർ പോകാറുണ്ട്. ഇത്തവണ അവിടെ ഒന്നും പോകണ്ട. ഈ സിനിമ നിങ്ങൾ കുട്ടികളുമായി വന്ന് കണ്ടാൽ നിങ്ങൾക്ക് ഒരിടത്തും പോകേണ്ട ആവശ്യം വരില്ല. തിയേറ്ററിൽ എല്ലാരോടൊപ്പം വന്ന് ചിരിച്ച് സന്തോഷിച്ച് ആരോഗ്യത്തെ നന്നാക്കാം. സുന്ദർ സി - വടിവേലു കോമ്പിനേഷനിൽ എല്ലാവർക്കും തിയേറ്ററിൽ വന്ന് ചിരിച്ച് ഈ സിനിമ ആസ്വദിക്കാം', വടിവേലു പറഞ്ഞു.

അരൺമനൈ 4 എന്ന സിനിമയ്ക്ക് ശേഷം സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്യാങ്ങേഴ്സ്. എസി ഷൺമുഖം, എസിഎസ് അരുൺകുമാർ, കുശ്ബു സുന്ദർ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം. സി.സത്യ സംഗീതം പകർന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് വെങ്കട്ട് രാഘവനാണ്. ക്യാമറ ഇ.കൃഷ്ണസാമിയും എഡിറ്റിംഗ് പ്രവീൺ ആൻ്റണിയും നിർവ്വഹിച്ചിരിക്കുന്നു. ഏറെ വർഷത്തെ ഇടവേളയ്ക്ക് ശേഷം സുന്ദർ സിയും വടിവേലുവും ഒന്നിക്കുന്ന സിനിമയാണിത്.

Content Highlights: vadivelu requests people to watch his film in theatres

dot image
To advertise here,contact us
dot image