മാർവെൽ ഈസ് ബാക്ക്! ഇത്തവണ ബോക്സ് ഓഫീസ് തൂക്കിയിരിക്കും; പ്രതീക്ഷ നൽകി തണ്ടർബോൾട്ട്സിന്റെ ആദ്യ പ്രതികരണങ്ങൾ

ഏറെ നാളുകൾക്ക് ശേഷം മാർവെൽ സ്റ്റുഡിയോസിന്റെ തിരിച്ചുവരാണ് തണ്ടർബോൾട്ട്സിലൂടെ സാധ്യമായിരിക്കുന്നതെന്നാണ് ആദ്യ റിവ്യൂസ് സൂചിപ്പിക്കുന്നത്

dot image

മാർവെൽ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് തണ്ടർബോൾട്ട്സ്. മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഫേസ് ഫൈവിന്റെ അവസാന ചിത്രമാകും 'തണ്ടർബോൾട്ട്സ്'. ജേക് ഷ്രെയ്റെർ സംവിധാനം ചെയ്യുന്ന ചിത്രം 2025 മേയ് രണ്ടിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രീമിയർ ഷോ ഇന്നലെ ലണ്ടനിൽ നടന്നിരുന്നു. ഗംഭീര അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം മാർവെൽ സ്റ്റുഡിയോസിന്റെ തിരിച്ചുവരാണ് തണ്ടർബോൾട്ട്സിലൂടെ സാധ്യമായിരിക്കുന്നതെന്നാണ് ആദ്യ റിവ്യൂസ് സൂചിപ്പിക്കുന്നത്.

മാർവെലിൽ നിന്ന് മുൻപ് പുറത്തുവന്ന സിനിമകളിൽ നിന്നേറെ വ്യത്യസ്തമാണ് തണ്ടർബോൾട്ട്സ് എന്നും ചിത്രത്തിന്റെ കഥയും കഥാപാത്ര നിർമിതിയും മികച്ച് നിൽക്കുന്നെന്നുമാണ് അഭിപ്രായങ്ങൾ. സിനിമയിൽ പ്രധാന റോളിലെത്തുന്ന ഫ്ലോറെൻസ് പ്യൂ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചതെന്നും കമന്റുകളുണ്ട്. സിനിമയിലെ പോസ്റ്റ് ക്രെഡിറ്റ് സീനുകൾ മിസ് ആക്കരുതെന്നും പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. ഒരു കൂട്ടം ആന്റിഹീറോകൾ അമേരിക്കൻ ഗവൺമെൻ്റിന് വേണ്ടി ഒരു മിഷനായി പോകുന്നതും ഒടുവിൽ അത് അവരുടെ തന്നെ ജീവന് ഭീഷണിയാകുന്നതുമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

ഡേവിഡ് ഹാർബൗർ, ഹാന്ന ജോൺ കാമെൻ, ഫ്ലോറെൻസ് പഗ്, ജൂലിയ ലൂയിസ്, സെബാസ്റ്റ്യൻ സ്റ്റാൻ, വ്യാട്ട് റസൽ, ലൂവിസ് പുൾമാൻ, ഓൾഗ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 'ബ്ലാക്ക് വിഡോ', 'ആൻറ് മാൻ ആൻഡ് ദി വാസ്പ്പ്', 'ദി ഫാൽക്കൺ ആൻഡ് ദി വിന്റർ സോൾജ്യർ' എന്നീ സിനിമകളെയും ചില സീരിസുകളെയും പിൻപറ്റി പുറത്തിറങ്ങുന്ന സിനിമയാകും 'തണ്ടർബോൾട്ട്സ്'. ലൂയിസ് ഡി എസ്പോസിറ്റോ, ബ്രയാൻ ചാപെക്, ജേസൺ ടാമെസ്, കൂടാതെ മുൻ എംസിയു താരം സ്കാർലറ്റ് ജോഹാൻസൺ എന്നിവർ ചേർന്നാണ് 'തണ്ടർബോൾട്ട്സ്' നിർമിക്കുന്നത്. എറിക് പിയേഴ്സൺ, ലീ സങ് ജിൻ, ജോവാന കാലോ എന്നിവരുൾപ്പെടെയുള്ള ടീമാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Content Highlights: marvel film Thunderbolts receiving good response after premiere shows

dot image
To advertise here,contact us
dot image