ഖുറേഷി തുടങ്ങിവെച്ചു ബാക്കി ഷൺമുഖം നോക്കിക്കോളും, തുടരും ഏപ്രിലിൽ എത്തുമോ? ചർച്ചയായി ഛായാഗ്രാഹകൻ്റെ വാക്കുകൾ

'സമീപകാലത്ത് ഇറങ്ങിയ സിനിമകളിൽ ലാലേട്ടൻ എന്ന പെർഫോമറെ ഏറ്റവും നന്നായി കാണാൻ പറ്റുന്ന സിനിമയാണ് തുടരും'

ഖുറേഷി തുടങ്ങിവെച്ചു ബാക്കി ഷൺമുഖം നോക്കിക്കോളും, തുടരും ഏപ്രിലിൽ എത്തുമോ? ചർച്ചയായി ഛായാഗ്രാഹകൻ്റെ വാക്കുകൾ
dot image

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ സിനിമകളിൽ ഒന്നാണ് 'തുടരും'. വർഷങ്ങൾക്കിപ്പുറം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം, രണ്ട് സൂപ്പർഹിറ്റുകൾക്ക് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം എന്നിങ്ങനെ ഈ ചിത്രത്തിന് നിരവധി പ്രത്യേകതകളുണ്ട്. മികച്ച പ്രതികരണമായിരുന്നു സിനിമയുടെ ട്രെയിലറിനും ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ റിലീസിനെപ്പറ്റിയുള്ള അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.

മെയിൽ ആയിരുന്നു തുടരും റിലീസിന് പദ്ധതിയിട്ടിരുന്നത്. എന്നാലിപ്പോൾ ചിത്രം ഏപ്രിലിൽ റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്. സിനിമയുടെ ഛായാഗ്രാഹകൻ ഷാജികുമാർ നൽകിയ ഒരു അഭിമുഖത്തിലും സിനിമയുടെ റിലീസ് ഡേറ്റിനെപ്പറ്റി പറയുന്നുണ്ട്. 'പ്രൊഡ്യൂസർ ആയിട്ട് സംസാരിച്ചപ്പോൾ ഏപ്രിലിൽ ആയിരിക്കും 'തുടരു'മിന്റെ റിലീസ് എന്നാണ് അറിയാൻ കഴിഞ്ഞത്', എന്നാണ് ഷാജികുമാർ പറയുന്നത്. ചിത്രം ഏപ്രിൽ 25 ന് പുറത്തിറങ്ങുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് നിർമാതാക്കളുടെ ഭാഗത്തുനിന്നും അപ്ഡേറ്റ് ഒന്നും ഉണ്ടായിട്ടില്ല. 'സമീപകാലത്ത് ഇറങ്ങിയ സിനിമകളിൽ ലാലേട്ടൻ എന്ന പെർഫോമറെ ഏറ്റവും നന്നായി കാണാൻ പറ്റുന്ന സിനിമയാണ് തുടരും. ഒന്നും പറയാനില്ല, അദ്ദേഹം ഗംഭീരമാക്കിയിട്ടുണ്ട്', എന്നാണ് സിനിമയെക്കുറിച്ച് സംഗീത സംവിധായകൻ ജേക്സ് ബിജോയ് പറഞ്ഞത്.

ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നർമ്മ മുഹൂർത്തങ്ങളും നിറയെ ഫാമിലി ഇമോഷൻസിനും ഒപ്പം അല്പം നിഗൂഢതയും ബാക്കിവെച്ചാണ് ട്രെയ്‌ലർ അവസാനിക്കുന്നത്. മോഹൻലാലിൻ്റെ ഒരു പക്കാ എനർജെറ്റിക് പെർഫോമൻസ് ആയിരിക്കും 'തുടരു'മിലേത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.

'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.

Content highlights: Thudarum coming to theatres on April confirms Shaji Kumar

dot image
To advertise here,contact us
dot image