'സിഗരറ്റ്, അൽക്കഹോൾ, ഡ്രഗ്‌സ് ഇതിനേക്കാളും വലിയ ലഹരിയാണ് പണം';ലക്കി ഭാസ്‌ക്കർ ദുൽഖറിന് ലക്ക് ആവുമോ ?

100 കോടി ബജറ്റിലൊരുങ്ങുന്ന 'ലക്കി ഭാസ്‌കർ' 1980-1990 കാലഘട്ടത്തെ കഥയാണ് പറയുന്നത്

dot image

ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദുൽഖർ സൽമാൻ നായകനാവുന്ന ലക്കി ഭാസ്‌ക്കർ റിലീസിനൊരുങ്ങുന്നു. 'തോളി പ്രേമ', 'വാത്തി' എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലക്കി ഭാസ്‌കർ'. ഒക്ടോബർ 31 ന് ദീപാവലി റിലീസായിട്ടാണ് റിലീസിനൊരുങ്ങത്. ചിത്രത്തിന്റെ വിവിധ ഭാഷകളിലുള്ള ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു

100 കോടി ബജറ്റിലൊരുങ്ങുന്ന 'ലക്കി ഭാസ്‌കർ' 1980-1990 കാലഘട്ടത്തെ കഥയാണ് പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌ക്കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്. 6500 രൂപ മാത്രം ശമ്പളമുള്ള ഭാസ്‌ക്കർ കുമാറിന്റെ ജീവിതമാണ് ചിത്രത്തിൽ കാണിക്കുന്നത്.

മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറായ ഭാസ്‌ക്കർ കുമാറായി ദുൽഖർ സൽമാൻ ആണ് എത്തുന്നത്. 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന സാഹചര്യങ്ങളാണ് ദൃശ്യാവിഷ്‌ക്കരിക്കുന്നത്.മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക. സുമതി എന്ന കഥാപാത്രത്തെയാണ് മീനാക്ഷി അവതരിപ്പിക്കുന്നത്.

നേരത്തെ സെപ്റ്റംബർ 7 ന് പ്രഖ്യാപിച്ചിരുന്ന റിലീസ് ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു. തെലുങ്കിന് പുറമെ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. സിതാര എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.

Content Highlights: DulquerSalmaans Lucky Baskhar Ready to hit theater New update

dot image
To advertise here,contact us
dot image