
May 29, 2025
07:39 PM
വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും സോഷ്യൽ മീഡിയ ട്രോളുകൾക്കും ബുള്ളിയിങ്ങുകൾക്ക് നായികമാർ ഇരയാകാറുണ്ട്. നിരവധി പേർ പ്രതികരിക്കാറുണ്ടെങ്കിലും ഭൂരിഭാഗം താരങ്ങളും നിശബദ്ത പാലിക്കാറാണ് പതിവ്. അത്തരത്തിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് ട്രോളുകൾക്ക് ഇരയായ നടിയാണ് പ്രയാഗ മാർട്ടിൻ. പ്രയാഗയുടെ ഏറ്റവും പുതിയ ചിത്രമായ 'ഡാൻസ് പാർട്ടി'യുടെ പ്രൊമോഷൻ പരിപാടിയിൽ നടി സ്റ്റൈൽ ചെയ്തത് പാച്ചസ് ഉള്ള ജീൻസായിരുന്നു. ചിത്രങ്ങളും വീഡിയോയും വൈറലായതോടെ മോശം കമന്റുകളുമെത്തി. എന്നാൽ ഇതിനെതിരെ പ്രയാഗ തന്നെ പ്രതികരണമറിയിച്ചിരിക്കുകയാണ്.
കേരളമോഡൽ വികസനം രാഷ്ട്രീയമായി സ്വാധീനിച്ചെന്ന് കമല്; ലോകസാഹോദര്യത്തിന് പ്രതീക്ഷയെന്ന് മമ്മൂട്ടിഒരു യൂട്യൂബ് ചനാലിനോടാണ് പ്രയാഗയുടെ പ്രതികരണം. എന്ത് ധരിക്കണമെന്നത് ഓരോരുത്തരുടെയും ഇഷ്ടമല്ലേ എന്നായിരുന്നു നടി പറഞ്ഞത്. കേരളത്തിലെ രീതിക്ക് പറ്റുന്നതല്ലല്ലോ ആ വസ്ത്രം എന്ന ചോദ്യത്തിന് പ്രയാഗയുടെ പ്രതികരണം ഇങ്ങനെ, 'ഓരോരുത്തർ നെഗറ്റീവ് കമന്റുകൾ പറയുന്നതിൽ ഞാൻ എന്ത് ചെയ്യണം. എനിക്ക് എന്ത് ചെയ്യാൻ പറ്റും. വേറെ ആളുകളുടെ ഇഷ്ടത്തിനാണോ എന്റെ ഇഷ്ടത്തിനാണോ ഞാൻ ജീവിക്കേണ്ടത്. മലയാള നടി എന്ന നിലയ്ക്ക് ഞാൻ എപ്പേഴും അടച്ചു കെട്ടി പൂട്ടി ഉടുപ്പിടണമെന്നാണോ. വിവാദങ്ങളെ കുറിച്ച് എന്നോടല്ല ചോദിക്കേണ്ടത് . നെഗറ്റിവിറ്റി പരത്തുന്നവരോടാണ് ചോദിക്കേണ്ടത്.’
ഒരിടവേളയ്ക്ക് ശേഷം പ്രയാഗ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'ഡാൻസ് പാർട്ടി'. സോഹൻ സീനുലാലാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിൽ സംവിധായകൻ ജൂഡ് ആന്റണി ചിത്രത്തിൽ ഏറെ വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.