Top

അടുത്തറിയാം, 'ഞാന്‍ നിന്നെ പ്രേമിക്കുന്നു' സിനിമ ചെയ്യുമ്പോഴുള്ള പരിചയം; ബിച്ചുവിനെ അനുസ്മരിച്ച് കമല്‍ ഹാസന്‍

26 Nov 2021 6:00 AM GMT
ഫിൽമി റിപ്പോർട്ടർ

അടുത്തറിയാം, ഞാന്‍ നിന്നെ പ്രേമിക്കുന്നു സിനിമ ചെയ്യുമ്പോഴുള്ള പരിചയം; ബിച്ചുവിനെ അനുസ്മരിച്ച് കമല്‍ ഹാസന്‍
X

അന്തരിച്ച ഗാനരചയിതാവ് ബിച്ചു തിരുമലക്ക് അനുശോചനമറിയിച്ച് നടന്‍ കമല്‍ ഹാസന്‍. ബിച്ചുവിനെ അടുത്തറിയാമെന്നും 'ഞാന്‍ നിന്നെ പ്രേമിക്കുന്നു' എന്ന സിനിമ ചെയ്യുമ്പോഴുള്ള കാലത്തെ പരിചയമാണെന്നും കമല്‍ ഹാസന്‍ ഓര്‍ത്തെടുക്കുന്നു.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് രാവിലെ തിരുവന്തപരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബിച്ചുവിന്‍റെ വിയോഗം.നാല് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നാനൂറിലേറെ സിനിമകള്‍ക്ക് ഗാനങ്ങള്‍ എഴുതിയിട്ടുള്ള ബിച്ചു തിരുമലയുടെ വരികളില്‍ മിക്കതും മലയാളികള്‍ക്ക് മറക്കാവാത്തവയാണ്. സിനിമ ഗാനങ്ങള്‍ക്ക് പുറമെ നിരവധി ലളിത ഭക്തി ഗാനങ്ങളും രചിച്ചു. അയ്യായിരത്തിലേറെ ഗാനങ്ങള്‍ക്ക് തൂലിക ചലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 1975 ലാണ് ബിച്ചു തിരുമല സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 'അക്കല്‍ദാമ' എന്ന ചിത്രമാണ് ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്. നടന്‍ മധു ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍.

Next Story

Popular Stories