'മലയാളികളുടെ ലാലേട്ടനെ വച്ച് ഞാൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം'; കുറിപ്പിട്ട് ഷിബു ബേബി ജോൺ

മുൻവിധികളില്ലാതെ തുറന്ന മനസോടെ സിനിമ കണ്ട് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ..
'മലയാളികളുടെ ലാലേട്ടനെ വച്ച് ഞാൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം'; കുറിപ്പിട്ട് ഷിബു ബേബി ജോൺ

കൊച്ചി: മലയാള സിനിമാപ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മലൈക്കോട്ടൈ വാലിബൻ പ്രദർശനത്തിന് എത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാൽ കൂട്ടുകെട്ടിൽ ആരാധകർക്ക് പ്രതീക്ഷ ഏറെയാണ്. ആർഎസ്പി നേതാവും മുൻ മന്ത്രിയുമായി ഷിബു ബേബി ജോണാണ് ചിത്രം നിർമിക്കുന്നത്. മുൻവിധികളില്ലാതെ തുറന്ന മനസോടെ സിനിമ കണ്ട് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ എന്ന് പറയുകയാണഅ ഷിബു ബേബി ജോൺ ഇപ്പോൾ. സിനിഫീൽ ഗ്രൂപ്പിലാണ് ഷിബു ബേബി ജോണിന്റെ കുറിപ്പ്.

'ഹായ് ഞാൻ ഷിബു ബേബി ജോൺ, മലയാളികളുടെ ലാലേട്ടനെ വച്ച് ഞാൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. സിനിമ നാളെ റിലീസാണ്. മുൻവിധികളില്ലാതെ തുറന്ന മനസോടെ സിനിമ കണ്ട് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ'. ഫേസ്ബുക്ക് ഗ്രൂപ്പിൽ ഷിബു ബേബി ജോണിന്റെ കുറിപ്പ് ഇങ്ങനെ.

'മലയാളികളുടെ ലാലേട്ടനെ വച്ച് ഞാൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം'; കുറിപ്പിട്ട് ഷിബു ബേബി ജോൺ
ഹൃത്വിക്-ദീപിക ചിത്രം ഫൈറ്ററിന് ഒന്നൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ വിലക്ക്; ആശങ്ക

പ്രഖ്യാപനം മുതൽ മലയാള സിനിമാപ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിന്റെ 'മലൈക്കോട്ടൈ വാലിബൻ'. റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മോഹൻലാൽ ആരാധകർ ആഘോഷങ്ങൾ ആരംഭിച്ച് കഴിഞ്ഞു. റിലീസിന് മുമ്പേ റെക്കോഡുകൾ സ്ഥാപിച്ച് തുടങ്ങിയ സിനിമയ്ക്ക് ഹൈപ്പിനൊത്ത റിലീസാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com