128 വർഷത്തിന് ശേഷം ഒളിംപിക്സിന്റെ ഭാ​ഗമാകാൻ ക്രിക്കറ്റ്; തിയതിയും വേദിയും പ്രഖ്യാപിച്ച് ഐഒസി

ആറ് വീതം പുരുഷ, വനിത ടീമുകളാണ് ലോസ് ഏയ്ഞ്ചൽസ് ഒളിംപിക്സിൽ മത്സരിക്കുക

dot image

2028ലെ ലോസ് ഏയ്ഞ്ചൽസ് ഒളിംപിക്സിൽ ക്രിക്കറ്റും ഭാ​ഗമാകും. 128 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഒളിംപിക്സിലേക്ക് ക്രിക്കറ്റ് കടന്നുവരുന്നത്. ട്വന്റി 20 ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുക. ജൂലൈ 12 മുതൽ 19 വരെ മത്സരങ്ങൾ നടക്കും. ജൂലൈ 20ന് വനിത ടീമുകളുടെ മെഡൽ മത്സരവും ജൂലൈ 29ന് പുരുഷ ടീമുകളുടെ മെഡൽ മത്സരവും നടക്കും.

ആറ് വീതം പുരുഷ, വനിത ടീമുകളാണ് ലോസ് ഏയ്ഞ്ചൽസ് ഒളിംപിക്സിൽ മത്സരിക്കുക. എന്നാൽ ടീമുകൾ എങ്ങിനെയാണ് ഒളിംപിക്സിന് യോഗ്യത നേടുകയെന്നതിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വ്യക്തത വരുത്തിയിട്ടില്ല. ജൂലൈ 17ന് നടക്കുന്ന ഐസിസിയുടെ യോ​ഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.

ഇന്ത്യൻ സമയം രാവിലെ 9.00 മണിക്കും വൈകുന്നേരം 6.30നുമാണ് മത്സരങ്ങൾ നടക്കുകയെന്നാണ് റിപ്പോർട്ടുകൾ. മുമ്പ് 1900ത്തിൽ പാരിസ് ഒളിംപിക്സിൽ മാത്രമാണ് ക്രിക്കറ്റ് ഉൾപ്പെടുത്തിയിരുന്നത്. അന്ന് നടന്ന ഏക മത്സരത്തിൽ ​ഗ്രേറ്റ് ബ്രിട്ടൻ പാരിസിനെ പരാജയപ്പെടുത്തി.

Content Highlights: Cricket's Return To Olympics After 128 Years

dot image
To advertise here,contact us
dot image