
കൊച്ചി: മുന്‍ സിപിഐഎം കൗണ്‍സിലർക്കെതിരെ വീണ്ടും പോക്‌സോ കേസ്. കോതമംഗലം നഗരസഭ കൗണ്‍സിലറായിരുന്ന കെ വി തോമസിനെതിരെയാണ് വീണ്ടും കേസെടുത്തത്. നേരത്തെ ഇയാൾ ലൈംഗികാതിക്രമത്തിനിരയാക്കിയ പെൺകുട്ടിയുടെ ബന്ധുവായ കുട്ടിയെ കാറില്‍ വച്ച് ലൈംഗിക അതിക്രമത്തിനിരയായി എന്നാണ് പുതിയ പരാതി.
കൃത്യം നടന്നത് ഇടുക്കിയില്‍ ആയതിനാല്‍ കോതമംഗലം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇടുക്കിയിലെ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. നേരത്തെ ആദ്യ പോക്‌സോ കേസിന് പിന്നാലെ കെ വി തോമസിനെ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സിപിഐഎം പുറത്താക്കിയിരുന്നു. തോമസ് ആദ്യ പോക്‌സോ കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
Content Highlights: Pocso case against ex councillor who expelled from CPIM for pocso case