പത്താം തരം തുല്യതാ പരീക്ഷ സെപ്തംബർ 11 മുതൽ

ജൂലൈ 25 വരെ പിഴയില്ലാതെയും 26, 27 തിയ്യതികളിൽ പിഴയോടുകൂടിയും പരീക്ഷാ കേന്ദ്രങ്ങളിൽ ഫീസ് അടക്കാം

dot image

തിരുവനന്തപുരം: ഈ വർഷത്തെ പത്താം തരം തുല്യതാ പരീക്ഷ സെപ്തംബർ 11 മുതൽ 20 വരെ നടക്കും. പരീക്ഷാ ഫീസ് ജൂലൈ 15 മുതൽ സ്വീകരിച്ചു തുടങ്ങും. ജൂലൈ 25 വരെ പിഴയില്ലാതെയും 26, 27 തിയ്യതികളിൽ പിഴയോടുകൂടിയും പരീക്ഷാ കേന്ദ്രങ്ങളിൽ ഫീസ് അടക്കാം. ഉച്ചക്ക് 2 മുതൽ 5 വരെയാണ് പരീക്ഷാ കേന്ദ്രങ്ങളിൽ ഫീസ് സ്വീകരിക്കുക.

അപേക്ഷകർ ഓൺലൈനായി രജിസ്ട്രേഷനും കൺഫർമേഷനും നടത്തണം. കൺഫർമേഷൻ നൽകിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിൻ്റൗട്ട് എടുത്ത് അനുബന്ധ രേഖകൾ ഉൾപ്പെടെ പരീക്ഷാഫീസ് അതാത് കേന്ദ്രങ്ങളിൽ അടക്കണം .

ഗ്രേഡിംഗ് വിഭാഗത്തിലുള്ള അപേക്ഷകർ പരീക്ഷാകേന്ദ്രത്തിൽ മേൽ പറഞ്ഞിരിക്കുന്ന തീയതിക്കുള്ളിൽ അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക് പരീക്ഷാഭവൻ വെബ്സൈറ്റ് സന്ദർശിക്കാം. https://pareekshabhavan.kerala.gov.in/

dot image
To advertise here,contact us
dot image