വിദേശത്ത് പഠനവും കരിയറും പ്ലാൻ ചെയ്താലോ? വിദ്യാർത്ഥികളെ സഹായിക്കാൻ World Campus Connect

സൗജന്യ പഠനം, സ്കോളർഷിപ്പുകൾ, IELTS ഇല്ലാത്ത പ്രവേശനം; വിദേശ പഠന സാധ്യതകൾ അടുത്തറിയാം.

വിദേശത്ത് പഠനവും കരിയറും പ്ലാൻ ചെയ്താലോ? വിദ്യാർത്ഥികളെ സഹായിക്കാൻ World Campus Connect
dot image

വിദേശത്ത് പഠിക്കുക എന്നത് പല മലയാളി വിദ്യാർത്ഥികൾക്കും ഇന്നും ഒരു ബാലികേറാമലയാണ്. എന്നാൽ പലപ്പോഴും നമ്മെ പിന്നോട്ട് വലിക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകളേക്കാൾ ഉപരി, നിലനിൽക്കുന്ന ചില തെറ്റായ അറിവുകളും അബദ്ധധാരണകളുമാണ്. ശരിയായ അറിവിലൂടെ ഈ അബദ്ധധാരണകളെ മറികടന്നാൽ നമ്മുടെ കുട്ടികളെ കാത്തിരിക്കുന്നത് മികച്ച വിദ്യാഭ്യാസവും കരിയർ സുരക്ഷയുമാണ്.

വിദേശപഠനം ധനികർക്ക് മാത്രമുള്ളതാണോ?
ഒരിക്കലുമല്ല! പലപ്പോഴും വിദേശ പഠനത്തെ കുറിച്ച് പറയുമ്പോൾ, പണച്ചിലവിന്റെ ഒരു വലിയ ലിസ്റ്റ് തന്നെ ചിലർ നിരത്തുന്നത് കാണാറുണ്ട്. മികച്ച കോഴ്സുകള്‍ക്കുള്ള ചിലവ്, യൂണിവേഴ്സിറ്റികൾ കണ്ടുപിടിക്കാനുള്ള ചിലവ്, പോകാനുളള ചിലവ്, വിദേശത്തെ കാലാവസ്ഥയെ അതിജീവിക്കാനുള്ള വസ്ത്രങ്ങൾ വാങ്ങാനുള്ള ചിലവ്, യാത്രാച്ചിലവ്, ജീവിതച്ചിലവ്, പഠന ചിലവ് അങ്ങനെ നീളുന്നു ആ ലിസ്റ്റ്. എന്നാൽ ജർമ്മനി ഉൾപ്പെടെയുള്ള പല യൂറോപ്യൻ രാജ്യങ്ങളിലും നോർവേ പോലുള്ളയിടങ്ങളിലും ട്യൂഷൻ ഫീ ഇല്ലാതെ തന്നെ (Zero Tuition Fees) ഉന്നത വിദ്യാഭ്യാസം സാധ്യമാണ്. വലിയ ബാങ്ക് ലോണുകൾ ഇല്ലാതെ തന്നെ സ്കോളർഷിപ്പുകളിലൂടെയും പാർട്ട് ടൈം ജോലിയിലൂടെയും പഠനച്ചിലവ് കണ്ടെത്താൻ വിദേശ രാജ്യങ്ങളിൽ ഇന്ന് വഴികളുണ്ട്.

IELTS ഇല്ലെങ്കിൽ യാത്ര മുടങ്ങുമോ?
പലരും വിദേശപഠനം വേണ്ടെന്ന് വെക്കുന്നത് IELTS പരീക്ഷയെ ഭയന്നാണ്. എന്നാൽ അന്താരാഷ്ട്ര നിലവാരമുള്ള ഒട്ടനവധി സർവ്വകലാശാലകൾ ഇന്ന് ഈ പരീക്ഷാഫലം കൂടാതെ തന്നെ പ്രവേശനം നൽകുന്നുണ്ട്. നിങ്ങളുടെ അക്കാദമിക് മാർക്കുകളും ഇംഗ്ലീഷ് പ്രാവീണ്യവും തെളിയിക്കാൻ മറ്റ് ലളിതമായ മാർഗ്ഗങ്ങളുണ്ടെന്നത് പലരും തിരിച്ചറിയുന്നില്ല.

കോഴ്സ് തിരഞ്ഞെടുപ്പിലെ ചതിക്കുഴികൾ
പഴയതുപോലെ നഴ്സിംഗിലോ എൻജിനീയറിംഗിലോ മാത്രം ഒതുങ്ങേണ്ടതില്ല. തൊഴിൽ മേഖലയിൽ വൻ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, ഹെൽത്ത് കെയർ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ പുതിയ കോഴ്സുകൾ തിരഞ്ഞെടുക്കുന്നത് വഴി വിദേശ രാജ്യങ്ങളിൽ പി ആർ (Permanent Residency) ലഭിക്കുന്നത് കൂടുതൽ എളുപ്പമാകും. ഇതെല്ലാം അറിയാമെങ്കിലും വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും സമീപിക്കുന്ന ഏജൻസി വിശ്വാസയോഗ്യമല്ലെങ്കിൽ ചതി പറ്റാനുള്ള സാധ്യത കൂടുതലാണ്. നല്ല രീതിയിൽ research ചെയ്ത്, വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികളുമായി സംസാരിച്ച്‌ അവരുടെ അനുഭവങ്ങൾ മനസ്സിലാക്കി വിശ്വാസയോഗ്യമായ ഏജൻസികൾ കണ്ടെത്തി സമീപിക്കുന്നത് ഉചിതമാണ്. കൂടാതെ യൂണിവേഴ്സിറ്റിയെ കുറിച്ചും കോഴ്സിനെ കുറിച്ചും കൃത്യമായി അന്വേഷണം നടത്തുന്നതും പറ്റിക്കപ്പെടാതിരിക്കാൻ ചെയ്യേണ്ട പ്രധാനപ്പെട്ട മുൻകരുതലാണ്.

വിദേശ പഠനം ആഗ്രഹിക്കുന്ന +2, ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്കായി ഹാർവെസ്റ്റ് അബ്രോഡ്‌ സ്റ്റഡീസും റിപ്പോർട്ടർ ടിവിയും ചേർന്ന് 'World Campus Connect' എന്ന പേരിൽ മെയ് 2 മുതൽ 24 വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരു എക്സ്പോ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്‌പര്യമുള്ളവർക്ക് ഹാർവെസ്റ്റ് അബ്രോഡ്‌ സ്റ്റഡീസ്, റിപ്പോർട്ടർ ടിവി എന്നിവയുടെ വെബ്‌സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +91 8547792120, +91 9496532507 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Content Highlights: Harvest Abroad Studies and Reporter TV joined hands to conduct the 'World Campus Connect' expo for students planning to study abroad.

dot image
To advertise here,contact us
dot image