വിദേശ പഠനം: എവിടെ തുടങ്ങണം? ഉത്തരവുമായി World Campus Connect

IELTS ഇല്ലാതെയും വിദേശ പഠനം സാധ്യമാണ്

വിദേശ പഠനം: എവിടെ തുടങ്ങണം? ഉത്തരവുമായി World Campus Connect
dot image

ഇന്ന് വിദേശ പഠനം വെറുമൊരു ട്രെൻഡ് മാത്രമല്ല, മറിച്ച് മികച്ചൊരു കരിയർ ട്രാൻസ്ഫർമേഷൻ പാത കൂടിയാണ്. സ്വന്തം നാട്ടിലെ പഠനത്തിനപ്പുറം ലോകം കാണാനും അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം നേടാനും ആഗ്രഹിക്കാത്തവരായി ഇന്ന് ആരുമില്ല. എന്നാൽ "എവിടെ തുടങ്ങണം?" എന്ന ചോദ്യത്തിന് മുന്നിൽ പലപ്പോഴും വിദ്യാർത്ഥികൾ ആശയക്കുഴപ്പത്തിലാകാറുണ്ട്.

ശരിയായ വിവരങ്ങൾ കൃത്യസമയത്ത് ലഭിക്കുക എന്നത് വിദ്യാഭ്യാസത്തിലും കരിയറിലും ഏറെ പ്രധാനപ്പെട്ട ഘട്ടമാണ്. ലഭിക്കുന്നത് തെറ്റായ വിവരങ്ങളാണെങ്കിൽ വിദ്യാർത്ഥികളുടെ സമയവും ഊർജ്ജവുമാണ് നഷ്ടപ്പെടുന്നത്. ഇത് മുൻനിർത്തിയാണ് വിശ്വാസയോഗ്യമായ എഡ്യൂക്കേഷൻ കോൺസൾട്ടൻസികൾ എക്സ്‌പോ, സെമിനാർ, സ്റ്റുഡന്റ് കൗൺസിലിംഗ് എന്നിവ സംഘടിപ്പിക്കുന്നത്.

മെയ് 2 മുതൽ 24 വരെ Harvest Abroad Studies, റിപ്പോർട്ടർ ടിവിയുമായി ചേർന്ന് 'World Campus Connect' എന്ന പേരിൽ സ്റ്റഡി എക്സ്പോ സംഘടിപ്പിക്കുന്നു. അറുപതോളം രാജ്യങ്ങളിലെ ഇരുപതിനായിരത്തിലധികം യൂണിവേഴ്സിറ്റികളിലെ മികച്ച കോഴ്‌സുകൾ, അഡ്മിഷൻ നടപടികൾ, സ്കോളർഷിപ്പുകൾ, പാർട്ട് ടൈം തൊഴിലവസരങ്ങൾ തുടങ്ങി വിദേശ പഠനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ എക്സ്‌പോയിലൂടെ ലഭ്യമാകും.

പഠനത്തോടൊപ്പം മികച്ച കരിയർ ഉറപ്പാക്കുന്ന കോഴ്സുകൾ കണ്ടെത്തുക എന്നത് ശ്രമകരമാണ്. ഹെൽത്ത് കെയർ, എഞ്ചിനീയറിംഗ് & ടെക്നോളജി, ഡാറ്റ സയൻസ് & എഐ, ബിസിനസ് & മാനേജ്‌മെന്റ്, ബാങ്കിംഗ് & ഫിനാൻസ് തുടങ്ങിയ മേഖലകളിൽ നിരവധി നൂതന കോഴ്സുകൾ ഇന്ന് ലഭ്യമാണ്. വിദേശത്തും സ്വദേശത്തും ഒരുപോലെ തൊഴിൽ സാധ്യതയുള്ള ഇത്തരം കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിലൂടെ ക്യാമ്പസ് പ്ലേസ്‌മെന്റ്, ഡയറക്ട് ഇന്റർവ്യൂ എന്നിവയിലൂടെ മികച്ച തൊഴിൽ നേടാൻ സാധിക്കും.

IELTS, ട്യൂഷൻ ഫീ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ പലപ്പോഴും വിദ്യാർത്ഥികളുടെ വിദേശ പഠന സ്വപ്നങ്ങൾക്ക് തടസ്സമാകാറുണ്ട്. എന്നാൽ IELTS നിർബന്ധമല്ലാത്ത രാജ്യങ്ങളിലും മികച്ച വിദേശ പഠനം സാധ്യമാണ്. വിദേശത്ത് പഠിക്കണമെങ്കിൽ വലിയ തുക ലോൺ എടുക്കേണ്ടി വരുമെന്ന ധാരണ സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെങ്കിലും, ട്യൂഷൻ ഫീ ഇല്ലാതെ സൗജന്യ വിദ്യാഭ്യാസം നൽകുന്ന മികച്ച വിദേശ യൂണിവേഴ്സിറ്റികളും ഉണ്ടെന്നത് പലർക്കും അറിവില്ലാത്ത കാര്യമാണ്.

പ്ലസ് ടു, ഡിഗ്രി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് വിദേശ പഠനവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും കൃത്യമായ മറുപടി നൽകുകയാണ് 'World Campus Connect' എക്സ്‌പോ. താല്പര്യമുള്ളവർക്ക് ഹാർവെസ്റ്റ് അബ്രോഡ്‌ സ്റ്റഡീസ്, റിപ്പോർട്ടർ ടിവി എന്നിവയുടെ വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +91 8547792120, +91 9496532507 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Content Highlights: Harvest Abroad Studies and Reporter TV joined hands to conduct the 'World Campus Connect' expo for students planning to study abroad.

dot image
To advertise here,contact us
dot image