ദുൽഖർ സൽമാൻ വോട്ട് ചെയ്യാറില്ലേ ?, ഇതാ ചോദ്യങ്ങൾക്കുള്ള മറുപടി, വൈറലായി ഇൻസ്റ്റാ സ്റ്റോറിയിലെ ചിത്രം

എ ആര്‍ റഹ്മാന്‍റെ പാട്ടിനൊപ്പമാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ദുൽഖർ സൽമാൻ വോട്ട് ചെയ്യാറില്ലേ ?, ഇതാ ചോദ്യങ്ങൾക്കുള്ള മറുപടി, വൈറലായി ഇൻസ്റ്റാ സ്റ്റോറിയിലെ ചിത്രം
dot image

ഏപ്രിൽ 9ന് കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങിയപ്പോൾ സിനിമാ ലോകത്ത് നിന്നുള്ള പ്രമുഖരും വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു. ക്യൂവിൽ നിന്ന് സ്ഥാനാർത്ഥികളോട് കുശലം പറഞ്ഞ മോഹൻലാലും വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിച്ച മമ്മൂട്ടിയും കാഴ്ചപ്പാടുകൾ പങ്കുവെച്ച കുഞ്ചാക്കോ ബോബനും ടൊവിനോ തോമസും ആസിഫ് അലിയും മഷി പുരട്ടിയ വിരലിന്റെ ചിത്രങ്ങൾ പങ്കുവെച്ച് പൃഥ്വിരാജുമെല്ലാം അന്ന് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിന്നിരുന്നു.

അപ്പോൾ സിനിമാപ്രേമികൾക്കിടയിൽ നിന്നെല്ലാം ഒരു സൂപ്പർതാരം എവിടെ എന്ന ചോദ്യമുയർന്നു. ദുൽഖർ സൽമാനെ കുറിച്ചായിരുന്നു അത്. ദുൽഖർ സൽമാൻ വോട്ട് ചെയ്യാറില്ലേ, എന്തുകൊണ്ട് അദ്ദേഹത്തിന്റെ ബൈറ്റോ മറ്റോ എവിടെയും കാണുന്നില്ല, കേരളത്തിലെ ഒരു ഇലക്ഷനും നടനെ കണ്ടിട്ടില്ലല്ലോ എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ.

Dulquer Salmaan shares picture of casting vote in Tamilnadu elections 2026
ദുല്‍ഖര്‍ സല്‍മാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം

ഇപ്പോഴിതാ ആ ചോദ്യങ്ങൾക്കുള്ള മറുപടി തമിഴ്‌നാട്ടിലെ വോട്ടിംഗ് ദിനത്തിൽ ലഭിച്ചിരിക്കുകയാണ്. വോട്ട് ചെയ്ത് മഷി പുരട്ടിയ വിരലിന്റെ ചിത്രം ദുൽഖർ സൽമാൻ ഇൻസ്റ്റയിൽ സ്‌റ്റോറി ഇട്ടിട്ടുണ്ട്. എ ആർ റഹ്‌മാന്റെ 'യെ ജോ ദേശ് ഹേ മേരാ' എന്ന ഗാനത്തിനൊപ്പമാണ അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി സിനിമാതാരങ്ങളുടെ മക്കളെ പോലെ ചെന്നൈയിലാണ് ദുൽഖർ സൽമാൻ പഠിച്ചതും വളർന്നതും എന്ന് എല്ലാവർക്കുമറിയാം. അദ്ദേഹത്തിന്റെ വോട്ടും തമിഴ്‌നാട്ടിലാണ് എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

അതേസമയം, ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ പുതിയ ചിത്രവുമായി എത്തുകയാണ് ദുൽഖർ സൽമാൻ. നിഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം എന്ന ചിത്രമാണ് ദുൽഖറിന്റേതായി മലയാളത്തിലെത്തുന്ന ചിത്രം. ദുൽഖറിന്റെ വേഫെറർ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം 156 ദിവസം നീണ്ടുനിന്ന ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു.

2023ൽ പുറത്തിറങ്ങിയ കിംഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റെ അവസാന മലയാള ചിത്രം. ഈ ചിത്രം പരാജയപ്പെട്ടെങ്കിലും പിന്നീട് 2024ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കർ മലയാളത്തിലടക്കം വലിയ വിജയം സ്വന്തമാക്കിയിരുന്നു. കാമിയോ റോളിലെത്തുകയും നിർമാണം നിർവഹിക്കുകയും ചെയ്ത 2025ൽ പുറത്തിറങ്ങിയ ലോക മലയാളത്തിലെ ആദ്യ 300 കോടി കളക്ഷൻ നേടിയ ചിത്രമായി മാറി. തമിഴ്ചിത്രമായി കാന്തയും മികച്ച പ്രേക്ഷക പ്രതികരണം നേടി. ഐ ആം ഗെയിം കൂടാതെ തെലുങ്കിൽ 'ആകാശംലോ ഒക്ക താര' എന്ന ചിത്രവും ഈ വര്‍ഷം റിലീസിന് തയ്യാറെടുക്കുന്നുണ്ട്.

Content Highlights: Dulquer Salmaan cast vote in Tamilnadu election, puts up a picture in insta story. After Kerala election on April 9 many where asking questions about Dulquer Salmaan not voting. The new insta story puts an end to that discussion.

dot image
To advertise here,contact us
dot image