'World Campus Connect' ! വിദേശത്തേക്ക് പറക്കാം പഠിക്കാം

മാറുന്ന ലോകം, മാറുന്ന കോഴ്സുകൾ വിദേശ പഠനത്തിലെ പുത്തൻ സാധ്യതകൾ തേടി ഒരു എക്സ്പോ

'World Campus Connect' ! വിദേശത്തേക്ക് പറക്കാം പഠിക്കാം
dot image

പഴയ കാലത്തെ അപേക്ഷിച്ച്‌ വിദ്യാഭ്യാസ രംഗത്ത് നിരവധി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. പഠനരീതിയും മറ്റും മാറിയതുപോലെ കോഴ്‌സുകളിലും ഈ മാറ്റം പ്രകടമാണ്. ഇന്ന് ഓരോ വർഷം കഴിയും തോറും പുതിയ പുതിയ കോഴ്സുകളും വിഷയങ്ങളും ബിരുദ പഠനത്തിന്റെ ഭാഗമാകുന്നു.

പഴയ തലമുറക്ക് അത്ര പരിചിതമല്ലാത്ത ഈ കോഴ്സുകൾ പഠിക്കാൻ വിദ്യാർത്ഥികൾ താത്പര്യം കാണിക്കുമ്പോൾ മാതാപിതാക്കൾക്ക് അവ ആശയക്കുഴപ്പത്തിന് വഴിവെക്കുന്നുണ്ട്. വിദേശത്ത് പോയി പഠിക്കണം എന്ന് കൂടിയാണ് മക്കൾ പറയുന്നതെങ്കിൽ മാതാപിതാക്കളുടെ നെഞ്ചിടിപ്പ് കൂടാൻ വേറൊന്നും വേണ്ട.

പഴയതുപോലെ നഴ്സിംഗിലോ എഞ്ചിനീയറിംഗിലോ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല ഇന്നത്തെ വിദേശപഠനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, ലോജിസ്റ്റിക്സ്, ഹെൽത്ത് കെയർ മാനേജ്‌മെന്റ്, റിന്യൂവബിൾ എനർജി തുടങ്ങിയ നൂതന കോഴ്സുകളിലേക്കാണ് പുതിയ തലമുറ കണ്ണുവെക്കുന്നത്. മാത്രമല്ല മിക്കവരുടെയും ആഗ്രഹം വിദേശത്ത് പോയി പഠിച്ച്‌ അവിടെ ജോലിയിൽ കയറി പിആർ ലഭിച്ചശേഷം ആ രാജ്യത്ത് തന്നെ തുടരണം എന്നാണ്.

പഠനത്തിനും താമസത്തിനും മറ്റുമുള്ള ചിലവ് ഓർക്കുമ്പോൾ പലരും പിന്നോട്ട് വലിയുന്നതും കാണാൻ സാധിക്കും. വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ആശങ്കകൾക്കും സംശയങ്ങൾക്കും ഒരു പരിധിവരെ ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണ് വിശ്വാസ്യതയുള്ള എഡ്യൂക്കേഷൻ കൺസൾട്ടൻസികളും അവർ നടത്തുന്ന സ്റ്റഡി എക്സ്പോകളും.

വിദേശ പഠനവുമായി ബന്ധപ്പെട്ട് 21 വർഷത്തെ സേവന പരിചയമുള്ള ഹാർവെസ്റ്റ് അബ്രോഡ്‌ സ്റ്റഡീസും റിപ്പോർട്ടർ ടിവിയും ചേർന്ന് മെയ് 2 മുതൽ 24 വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ
'World Campus Connect' എന്ന പേരിൽ ഒരു എക്സ്പോ സംഘടിപ്പിക്കുകയാണ്. +2, ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഈ എക്സ്പോയിൽ പങ്കെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ, അധിക പണച്ചിലവില്ലാതെ വിദേശ പഠനം സാധ്യമാക്കാനുള്ള മാർഗ്ഗങ്ങളും മറ്റും എക്സ്പോയിൽ ചർച്ച ചെയ്യപ്പെടും.

എക്സ്പോയിൽ പങ്കെടുക്കാൻ ഹാർവെസ്റ്റ് അബ്രോഡ്‌ സ്റ്റഡീസ്, റിപ്പോർട്ടർ ടിവി എന്നിവയുടെ വെബ്‌സൈറ്റിൽ നിന്നും രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +91 8547792120, +91 9496532507 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Content Highlights: Harvest Abroad Studies and Reporter TV joined hands to conduct the 'World Campus Connect' expo for students planning to study abroad.

dot image
To advertise here,contact us
dot image