ജയിലുകളില്‍ 60 സൈക്കോളജിസ്റ്റുകളെയും കൗണ്‍സലറെയും നിയമിക്കാന്‍ പഞ്ചാബ്

തെറ്റുതിരുത്തല്‍ കേന്ദ്രങ്ങളായി കണക്കാക്കുന്ന ജയിലുകളിലെ അന്തേവാസികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.

dot image

യിലുകളില്‍ സൈക്കോളജിസ്റ്റുകളെയും കൗണ്‍സലര്‍മാരെയും നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചാബ്. 60 സൈക്കോളജിസ്റ്റുകളെയും കൗണ്‍സലര്‍മാരെയും പഞ്ചാബ് ജയിലുകളില്‍ നിയമിക്കുന്നതായി ധനകാര്യ മന്ത്രി ഹര്‍പല്‍ സിങ് ചിമയാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. തെറ്റുതിരുത്തല്‍ കേന്ദ്രങ്ങളായി കണക്കാക്കുന്ന ജയിലുകളിലെ അന്തേവാസികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.

'ജയില്‍സംവിധാനത്തിന് അകത്തുള്ളവര്‍ക്ക് നിര്‍ണായകമായ മാനസികാരോഗ്യമുള്‍പ്പെടെ എല്ലാ അര്‍ഥത്തിലുള്ള പിന്തുണയും നല്‍കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അന്തേവാസികളുടെ പുനരധിവാസത്തിലും മൊത്തത്തിലുള്ള ക്ഷേമത്തിലും മാനസികാരോഗ്യത്തിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് തീരുമാനം.' മന്ത്രി പറഞ്ഞു.

സൈക്കോളജിസ്റ്റുകളെ ഔട്ട്‌സോഴ്‌സ് ചെയ്യാനാണ് തീരുമാനം. സുതാര്യമായ രീതിയിലായിക്കും ഈ നടപടികള്‍ പൂര്‍ത്തിയാക്കുക.

Content Highlights: 60 psychologists, counsellors to be recruited for Punjab jails: Minister Harpal Singh Cheema

dot image
To advertise here,contact us
dot image