
നീറ്റ് പരീക്ഷയില്‍ നേരിടേണ്ടി വന്ന പരാജയത്തെ കുറിച്ച് ഒരു 21കാരനെഴുതിയ കത്താണ് ഇപ്പോള്‍ സോഷ്യല്‍മീഡിയില്‍ ശ്രദ്ധ നേടുന്നത്. റെഡ്ഡിറ്റിലാണ് ഇതാദ്യം പങ്കുവച്ചത്. പ്രതീക്ഷകള്‍ അസ്തമിച്ച് പോകുന്ന ഒരു യുവാവിന് എല്ലാ പിന്തുണയുമായി ഒരു പറ്റം നല്ല ആളുകള്‍ ഇതോടെ അവരുടെ അനുഭവങ്ങള്‍ പങ്കുവച്ച് ആശ്വാസം നല്‍കി. നീറ്റ് പരീക്ഷയില്‍ രണ്ട് തവണയാണ് യുവാവിന് പരാജയം നേരിടേണ്ടി വന്നത്. ഇതോടെ മാനസികമായി തളര്‍ന്നു. പന്ത്രണ്ടാം ക്ലാസ് പാസായ ശേഷം ബി ഫാര്‍മയ്ക്ക് ചേര്‍ന്ന വിദ്യാര്‍ത്ഥി പറയുന്നത്, താന്‍ ഈ വഴിയിലേക്ക് തിരിയാന്‍ (ബി ഫാം പഠിക്കാന്‍) ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നാണ്. കത്തില്‍ തന്റെ അവസ്ഥ വിവരിക്കുന്ന യുവാവ്, അവസാന വരിയില്‍ പറയുന്നത് താന്‍ കരഞ്ഞ് കൊണ്ടാണ് ഈ വരിയെഴുതുന്നതെന്നാണ്..
21വയസില്‍ താനൊരു പരാജയമാണെന്ന് തോന്നുകയാണ്. നീറ്റിന് രണ്ട്തവണ പരാജയപ്പെട്ടു. പരീക്ഷയ്ക്കായി വീണ്ടും ശ്രമിക്കുന്നെങ്കിലും പഴയ ആവേശമില്ല. തുടരെ പരാജയം ഏറ്റുവാങ്ങിയത് കൊണ്ടാവാമെന്ന് വിദ്യാര്‍ത്ഥി കത്തില്‍ പറയുന്നു. മാതാപിതാക്കള്‍ക്ക് താന്‍ ഒരു ജോലിയും കൂലിയുമില്ലാത്തവനായി. ഈ സാഹചര്യത്തില്‍ തനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ അതോ സമയമെടുത്ത് മാറിയാല്‍ മതിയോ എന്നും ചോദിക്കുന്നുണ്ട്. പക്ഷേ കത്ത് ശ്രദ്ധയില്‍പ്പെട്ടവരെല്ലാം യുവാവിനെ ശക്തമായി പിന്തുണയ്ക്കുകയാണ് ചെയ്തത്. 21 വയസല്ലേ ആയിട്ടുള്ളു, അപ്പോഴേ പരാജയമാണെന്ന് ചിന്തിക്കണ്ടെന്ന് ചിലര്‍ ഉപദേശിച്ചു. ഒന്നു പുറത്തേക്കിറങ്ങി, ഇഷ്ടമുള്ളതൊക്കെ ചെയ്യൂ, സിനിമ കാണൂ.. ഇഷ്ടമുള്ളത് കഴിക്കൂ.. റിലാക്‌സ് ചെയ്യൂ എന്നാണ് മറ്റൊരാള്‍ പറഞ്ഞത്.
എല്ലാവരും പരാജയപ്പെടും, അതില്‍ നിനിന്ന് പഠിക്കൂ.. അത് നിന്നെ തകര്‍ക്കാനല്ല.. വീണ്ടും ആരംഭിക്കും. തെറ്റ് മനസിലാക്കി, തിരുത്തി, വളരൂ.. വിജയിക്കൂ.. എല്ലാ ആശംസകളുമെന്ന് മറ്റൊരാള്‍ യുവാവിനെ ആശ്വസിപ്പിക്കുന്നുണ്ട്. നീറ്റില്‍ രണ്ട് തവണ പരാജയപ്പെട്ട അനുഭവ സമ്പത്തുള്ള ഒരാള്‍ യുവാവിനോട് പറഞ്ഞത്, താനും നീറ്റിന് രണ്ട് തവണ പരാജയപ്പെട്ട് , നിലവില്‍ ബി ഫാര്‍മ പഠിക്കുകയാണ്. തനിക്കും ഇപ്പോള്‍ ചെയ്യുന്ന കോഴ്‌സിനോട് ഒരു താല്‍പര്യവുമില്ല.. സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്തിടത്താണ് ഇപ്പോഴുള്ളതെന്നും എങ്ങനെയാണ് ഒരേ ഒരു പരീക്ഷ ജീവിതത്തെ ഉലയ്ക്കുന്നതെന്നത് കഷ്ടമാണെന്നുമാണ് അയാള്‍ പറയുന്നത്. കത്ത് വൈറലായതോടെ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ പല തരത്തില്‍ നേരിടുന്ന മാനസിക ബുദ്ധിമുട്ടുകളെയും അക്കാദമിക്ക് സമ്മര്‍ദങ്ങളെയും കുറിച്ച് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
Content Highlights: Emotional letter wrote by 21year old who failed twice in NEET exam