ആണ്‍സുഹൃത്തിന്റെ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ച് പത്തൊന്‍പതുകാരി; ആക്രമണം വിവാഹം എതിര്‍ത്തതിന്

ആക്രമണത്തില്‍ പരിക്കേറ്റ നുസ്രത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

ആണ്‍സുഹൃത്തിന്റെ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ച് പത്തൊന്‍പതുകാരി; ആക്രമണം വിവാഹം എതിര്‍ത്തതിന്
dot image

കല്‍പ്പറ്റ: വിവാഹത്തെ എതിര്‍ത്തതിന് ആണ്‍ സുഹൃത്തിന്റെ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ച് പത്തൊന്‍പതുകാരി. വയനാട് ജില്ലയിലെ കല്‍പ്പറ്റയിലാണ് സംഭവം. പൊഴുതന സ്വദേശി നുസ്രത്തിനാണ് (45) പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. നുസ്രത്ത് ജോലി ചെയ്യുന്ന കല്‍പ്പറ്റയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെത്തിയാണ് പെണ്‍കുട്ടി ആക്രമണം നടത്തിയത്.

നുസ്രത്തിന്റെ മുഖത്ത് കറിക്കത്തി കൊണ്ട് കുത്തുകയായിരുന്നു. പെണ്‍കുട്ടി നുസ്രത്തിന്റെ മകന്റെ പെണ്‍സുഹൃത്താണെന്നും ഇരുവരും തമ്മിലുളള വിവാഹം എതിര്‍ത്തതാണ് വൈരാഗ്യത്തിന് കാരണമായതെന്നുമാണ് വിവരം. ആക്രമണത്തില്‍ പരിക്കേറ്റ നുസ്രത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Content Highlights: 19-year-old girl stabs boyfriend's mother; attack was for opposing marriage

dot image
To advertise here,contact us
dot image