പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെ ശല്യം ചെയ്തു; കായംകുളം സ്വദേശി വയനാട്ടിൽ പിടിയിൽ

ഐടി ആക്ട് പ്രകാരവും ഭീഷണിപ്പെടുത്തിയതിനുമാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെ ശല്യം ചെയ്തു; കായംകുളം സ്വദേശി വയനാട്ടിൽ പിടിയിൽ
dot image

കല്‍പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി ശല്യം ചെയ്യുകയും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ കായംകുളം പുതിയവിള സ്വദേശി സിബിന്‍ ശശിധരനെ ആണ് കേണിച്ചിറ പൊലീസ് പിടികൂടിയത്.

കേണിച്ചിറ സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാവിന്റെ ഫോണിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്കാണ് പ്രതി നിരന്തരം സന്ദേശങ്ങള്‍ അയച്ചിരുന്നത്. 2024 മുതല്‍ ലൈംഗിക ഉദ്ദേശത്തോടെ ഇയാള്‍ പെണ്‍കുട്ടിയെ പിന്തുടരുകയും മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്തിരുന്നു.

പെണ്‍കുട്ടിയുടെ സഹോദരിയുടെ ഫോട്ടോകള്‍ കൈക്കലാക്കിയ പ്രതി അവ ഫേസ്ബുക്കിലും യൂട്യൂബിലുംപ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. കുടുംബത്തെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഇയാള്‍ സന്ദേശമയച്ചതായി പരാതിയില്‍ പറയുന്നു. ഐടി ആക്ട് പ്രകാരവും ഭീഷണിപ്പെടുത്തിയതിനുമാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

Content Highlight : Man arrested by Wayanad police for harassing minor on Instagram and threatening her family. The police have registered a case against the accused under the IT Act and for threatening.

dot image
To advertise here,contact us
dot image