വീട്ടുകാരുമായി സൗഹൃദം സ്ഥാപിച്ച് ഏഴേകാൽ പവൻ സ്വര്‍ണവും പണവും കവര്‍ന്നു; മധ്യവയസ്‌ക അറസ്റ്റില്‍

ഗൃഹനാഥന്റെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന ഏഴേകാല്‍ പവന്‍ സ്വര്‍ണവും അയ്യായിരം രൂപയുമാണ് മോഷ്ടിച്ചത്

വീട്ടുകാരുമായി സൗഹൃദം സ്ഥാപിച്ച് ഏഴേകാൽ പവൻ സ്വര്‍ണവും പണവും കവര്‍ന്നു; മധ്യവയസ്‌ക അറസ്റ്റില്‍
dot image

തൃശ്ശൂര്‍: വീട്ടുകാരുമായി സൗഹൃദം സ്ഥാപിച്ച് ഏഴേകാല്‍ പവന്റെ സ്വര്‍ണം കവര്‍ന്ന കേസില്‍ മധ്യവയസ്‌ക അറസ്റ്റില്‍. തൃശ്ശൂര്‍ നന്ദിപുലം സ്വദേശി മേരിക്കുട്ടിയാണ് അറസ്റ്റിലായത്. കൂവപ്പടി അവറാച്ചന്റെ വീട്ടിലാണ് സംഭവം നടന്നത്. അവറാച്ചന്റെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന ഏഴേകാല്‍ പവന്‍ സ്വര്‍ണവും അയ്യായിരം രൂപയുമാണ് മോഷ്ടിച്ചത്.

വീട്ടുകാരുടെ ബന്ധുവായ കന്യാസ്ത്രീയുമായി സൗഹൃദം സ്ഥാപിച്ച പ്രതി ഈ വീട്ടില്‍ സ്ഥിരം സന്ദര്‍ശകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കോടനാട് പൊലീസ് ഇവരുടെ സാമ്പത്തിക സ്രോതസ്സും മൊബൈല്‍ ഫോണും പരിശോധിച്ചതില്‍ നിന്നും തെളിവുകള്‍ ലഭിച്ചു. കൂടാതെ സ്വര്‍ണം വില്‍പന നടത്തിയ ജ്വല്ലറിയുടെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Content Highlights: A woman was arrested for allegedly stealing gold ornaments and cash from a house after establishing a friendly relationship with the family members

dot image
To advertise here,contact us
dot image