

തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്. നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയത്. ഇതിനെ തുടര്‍ന്നാണ് നടപടി. പുന്നമൂട്, മൈതാനം, മുനിസിപ്പല്‍ ഓഫീസ് പരിസരം എന്നിവിടങ്ങളില്‍ പതിനൊന്ന് സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 5 സ്ഥാപനങ്ങളില്‍ നിന്നും പഴകിയ ഭക്ഷണം കണ്ടെത്തിയത്.
പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത അമ്മിക്കല്ല് ഹോട്ടല്‍, ഇന്ദ്രപ്രസ്ഥ ബാര്‍ ഹോട്ടല്‍, ഓലപ്പുര, തനി നാടന്‍ തട്ടുകട, വര്‍ക്കല തട്ടുകട തുടങ്ങിയ ഹോട്ടലുകള്‍ക്കെതിരെയാണ് നഗരസഭ നടപടി സ്വീകരിച്ചിരിക്കുന്നത്. പിഴ ഉള്‍പ്പടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യശുചിത്വ പരിശോധന തുടരുമെന്നും നഗരസഭ ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Content Highlights: Old Food Items Seized in Varkala, Five Hotels Receive Municipality Notices