ചോദിച്ചത് സിനിമയുടെ 10% ലാഭവിഹിതം, ഒന്നരവർഷത്തെ ചർച്ചകൾക്കൊടുവിൽ ദീപികയെ ഒഴിവാക്കി; പ്രണയ് റെഡ്ഡി വാങ്ക

വെറുമൊരു 5 അല്ലെങ്കിൽ 6 കോടി രൂപയുടെ അധിക പ്രതിഫല തർക്കം മാത്രമല്ല ഇതിന് പിന്നിലെന്നും നിർമ്മാതാവ് വ്യക്തമാക്കി.

ചോദിച്ചത് സിനിമയുടെ 10% ലാഭവിഹിതം, ഒന്നരവർഷത്തെ ചർച്ചകൾക്കൊടുവിൽ ദീപികയെ ഒഴിവാക്കി; പ്രണയ് റെഡ്ഡി വാങ്ക
dot image

അർജുൻ റെഡ്‌ഡി, അനിമൽ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ തരംഗമുണ്ടാക്കിയ സംവിധായകനാണ് സന്ദീപ് റെഡ്‌ഡി വാങ്ക. ഈ സിനിമകൾക്ക് ശേഷം പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്‌ഡി ഒരുക്കുന്ന സിനിമയാണ് സ്പിരിറ്റ്. സിനിമയിൽ നിന്ന് ദീപിക പദുകോൺ പിന്മാറിയത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നിർമ്മാതാവ് പ്രണയ് റെഡ്ഡി വാങ്ക. എൻ.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

സിനിമയുടെ ലാഭത്തിൽ നിന്ന് 10 ശതമാനം വിഹിതമാണ് ദീപിക ആവശ്യപ്പെട്ടത്. ഉയർന്ന പ്രതിഫലത്തിന് പുറമെയാണിത്. എന്നാൽ ഈ തുക നൽകുന്നത് ചിത്രത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നതിനാലാണ് മറ്റ് നടികളെ കുറിച്ച് ചിന്തിക്കേണ്ടി വന്നതെന്ന് പ്രണയ് പറഞ്ഞു. ഏകദേശം ഒന്നര വർഷത്തോളം സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ ദീപികയുമായി കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ചർച്ചകൾ നടത്തിയിരുന്നു.

എന്നാൽ സിനിമയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ, ടീം രഹസ്യമായി സൂക്ഷിച്ച കഥയുടെ വിവരങ്ങൾ ദീപിക പുറത്തുവിട്ടെന്നും, ഇത് അണിയറപ്രവർത്തകരെ ഏറെ വിഷമിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. വെറുമൊരു 5 അല്ലെങ്കിൽ 6 കോടി രൂപയുടെ അധിക പ്രതിഫല തർക്കം മാത്രമല്ല ഇതിന് പിന്നിലെന്നും നിർമ്മാതാവ് വ്യക്തമാക്കി.

ദീപികയ്ക്ക് പകരം തൃപ്തി ഡിമ്രിയാണ് ചിത്രത്തിൽ നായികയാവുന്നത്. വിവേക് ഒബ്‌റോയ്, പ്രകാശ് രാജ് എന്നിവർ സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2027 മാർച്ച് 5 ന് ചിത്രം പുറത്തിറങ്ങും. ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്. ചിത്രത്തിനായി സന്ദീപ് കൊറിയയിൽ നിന്നും യു എസ്സിൽ നിന്നുമുള്ള അഭിനേതാക്കൾക്കായി തെരച്ചിൽ നടത്തുന്നെന്നും വമ്പൻ ആക്ഷൻ സീനുകൾ ആണ് സിനിമയ്ക്കായി ഒരുക്കിയിരിക്കുന്നതെന്നുമാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്.

ചിത്രത്തിലെ സ്റ്റണ്ട് സീനുകൾ സ്വയം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രഭാസ്. ഇതിനായി പ്രത്യേക ട്രെയിനിങ്ങും നടൻ എടുക്കുന്നുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകർ ഏറ്റെടുത്തിരുന്നു. കയ്യിൽ ഒരു കുപ്പിയുമായി നിൽക്കുന്ന പ്രഭാസും മുന്നിൽ സിഗരറ്റ് കത്തിച്ചുകൊടുക്കുന്ന തൃപ്തി ഡിമ്രിയെയുമാണ് പോസ്റ്ററിൽ കാണാനാകുന്നത്. സംവിധായകന്റെ തന്നെ മുൻ ചിത്രമായ അനിമലിലെ രൺബീർ കപൂറിന്റെ ലുക്കിനോട് സാമ്യം ഉള്ളതാണ് പ്രഭാസിന്റെ ലുക്ക് എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്.

Content Highlights: Producer Pranay Reddy Vanga has revealed the reason behind Deepika Padukone’s exit from Sandeep Reddy Vanga’s upcoming film Spirit. The statement sheds light on the circumstances surrounding the actress leaving the highly anticipated project.

dot image
To advertise here,contact us
dot image