യൂബര്‍ ഡ്രൈവര്‍ ചായ കുടിക്കാനിറങ്ങിയപ്പോള്‍ കാറുമായി കടന്നു; തിരുവനന്തപുരത്ത് പ്രതിക്കായി തിരച്ചില്‍

തിരുവനന്തപുരം റൂറല്‍ പൊലീസ് പ്രതിക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്

യൂബര്‍ ഡ്രൈവര്‍ ചായ കുടിക്കാനിറങ്ങിയപ്പോള്‍ കാറുമായി കടന്നു; തിരുവനന്തപുരത്ത് പ്രതിക്കായി തിരച്ചില്‍
dot image

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് യൂബര്‍ കാര്‍ തട്ടിയെടുത്തു. ഡ്രൈവര്‍ ചായ കുടിക്കാന്‍ പോയതിനിടെയാണ് പ്രതി കാറുമായി കടന്നത്. നിരവധി കേസുകളില്‍ പ്രതിയായ പുതുക്കുറിച്ചി സ്വദേശി സുഹൈല്‍ കനിയാണ് കാര്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞത്. ബുധനാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് പ്രതി കാര്‍ ബുക്ക് ചെയ്തത്. ഒരു സുഹൃത്ത് ഒപ്പം വരാനുണ്ടെന്നും കാത്തുനില്‍ക്കണമെന്നും കാര്‍ ഡ്രൈവറെ പ്രതി വിശ്വസിപ്പിച്ചു. തുടര്‍ന്ന് പെരുമാതുറ ഭാഗത്ത് കാര്‍ നിര്‍ത്തി ഡ്രൈവര്‍ ചായ കുടിക്കാന്‍ പോയ സമയമാണ് പ്രതി കാറുമായി കടന്നു കളഞ്ഞത്. ഉടന്‍ തന്നെ കാര്‍ ഡ്രൈവര്‍ കഠിനംകുളം പൊലീസില്‍ വിവരമറിയിച്ചു.

അന്വേഷണത്തില്‍ വര്‍ക്കല ഭാഗത്തേക്കാണ് കാറുമായി പ്രതി രക്ഷപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാപ്പ കേസില്‍ നാടുകടത്തപ്പെട്ടയാളാണ് പ്രതി സുഹൈല്‍. ആറുമാസത്തെ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി മറ്റൊരു സംഭവത്തില്‍ ഇയാള്‍ മൂന്നു പേരെ മര്‍ദിക്കുകയും ബ്ലേഡ് കൊണ്ട് ആക്രമിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഇയാള്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് കാറുമായി കടന്നുകളഞ്ഞത്. തിരുവനന്തപുരം റൂറല്‍ പൊലീസ് പ്രതിക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.


Content Highlights: An Uber car was allegedly taken away in Thiruvananthapuram while the driver had stepped out to have tea. The incident was reported as a vehicle theft case, and authorities have started investigating to trace the car and identify those involved

dot image
To advertise here,contact us
dot image