തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം; സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണം തെറ്റി ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു

തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം; സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം
dot image

തിരുവനന്തപുരം: തിരുവല്ലം ടോള്‍ പ്ലാസയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം. സുഹൃത്തുക്കളായ എറണാകുളം സ്വദേശി നവീന്‍ സിബി(25), തൊടുപുഴ സ്വദേശി മൃദുല ആന്‍ ഉമ്മന്‍(25) എന്നിവരാണ് മരിച്ചത്.

തിരുവല്ലത്തുനിന്നും കോവളം ഭാഗത്തേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം തെറ്റി ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഐടി ജീവനക്കാരാണ് ഇരുവരും. മൃദുല അപകട സ്ഥലത്തുവെച്ചും നവീന്‍ ആശുപത്രിയില്‍ എത്തിച്ചതിനുശേഷവുമാണ് മരിച്ചത്.

Content Highlights: Thiruvananthapuram Bike Accident, Two Friends Die After Bike Hits Divider

dot image
To advertise here,contact us
dot image