നെയ്യാറ്റിന്‍കരയില്‍ മദ്യപസംഘം യുവാവിനെ കുത്തിക്കൊന്നു

സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു

നെയ്യാറ്റിന്‍കരയില്‍ മദ്യപസംഘം യുവാവിനെ കുത്തിക്കൊന്നു
dot image

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മദ്യപസംഘം യുവാവിനെ കുത്തിക്കൊന്നു. നെയ്യാറ്റിന്‍കര സ്വദേശി മനു(22)വാണ് കൊല്ലപ്പെട്ടത്. ആലുനിന്നകുഴി ജംഗ്ഷനില്‍ വെച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ സംഘം കുത്തുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ആക്രമണ കാരണം എന്താണെന്ന് വ്യക്തമല്ല. മനോജിന്റെ മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlights: man died in neyyattinkara and two people arrested

dot image
To advertise here,contact us
dot image