ആലപ്പുഴയില്‍ കാണാതായ എഎസ്‌ഐയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

ആലപ്പുഴ നര്‍കോട്ടിക് സെല്‍ എഎസ്‌ഐ ശാന്തകുമാര്‍ നെയാണ് ഗുരുവായൂര്‍ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്

ആലപ്പുഴയില്‍ കാണാതായ എഎസ്‌ഐയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
dot image

ആലപ്പുഴ: ആലപ്പുഴയില്‍ കാണാതായ എഎസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നര്‍കോട്ടിക് സെല്‍ എഎസ്‌ഐ ശാന്തകുമാര്‍ (52) നെയാണ് ഗുരുവായൂര്‍ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മുതല്‍ കാണാതായെന്ന പരാതിയില്‍ ഇന്ന് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരുന്നു. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി സൂചനലഭിച്ചിട്ടുണ്ട്. മാരാരിക്കുളം പൊള്ളേത്തൈ സ്വദേശിയാണ് മരണപ്പെട്ടയാള്‍.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlight : Missing ASI found dead in Alappuzha

dot image
To advertise here,contact us
dot image