വർക്കലയിൽ കാപ്പ നിയമം ലംഘിച്ച പ്രതി 'ഹെൽമെറ്റ് മനു' പിടിയിൽ

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

വർക്കലയിൽ കാപ്പ നിയമം ലംഘിച്ച പ്രതി 'ഹെൽമെറ്റ് മനു' പിടിയിൽ
dot image

തിരുവനന്തപുരം: വർക്കലയിൽ കാപ്പാ നിയമം ലംഘിച്ച പ്രതി പിടിയിൽ. അയിരൂർ ഏനാറുവിള കോവൂർ സ്വദേശി ഹെൽമെറ്റ് മനു എന്ന ആരോമലാണ് പിടിയിലായത്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, ലഹരി വില്പന തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.

ഒരു വർഷത്തേക്ക് തിരുവനന്തപുരം ജില്ലയിൽ പ്രവേശന വിലക്കും ആരോമലിന് ഉണ്ടായിരുന്നു. ഇതിനിടെ പ്രതി വീണ്ടും തിരുവനന്തപുരത്ത് എത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് അയിരൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Content Highlight : A suspect who violated the Kappa law has been arrested in Varkala. The person arrested has been identified as Aromal, a native of Kovoor, Enaruvila, Ayirur

dot image
To advertise here,contact us
dot image