എട്ടാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ട്; ലങ്കയ്‌ക്കെതിരെ ഇന്ത്യയെ രക്ഷിച്ചെടുത്ത് വിപ്രജ്-ഷെഡ്‌ജെ

ത്രിരാഷ്ട്ര പരമ്പരയിലെ നിർണായക പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ശ്രീലങ്കയ്‌ക്കെതിരെ 265 റൺസ് നേടി.

എട്ടാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ട്; ലങ്കയ്‌ക്കെതിരെ ഇന്ത്യയെ രക്ഷിച്ചെടുത്ത് വിപ്രജ്-ഷെഡ്‌ജെ
dot image

ത്രിരാഷ്ട്ര പരമ്പരയിലെ നിർണായക പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ശ്രീലങ്കയ്‌ക്കെതിരെ 265 റൺസ് നേടി. ഒരു ഘട്ടത്തിൽ 143 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിൽ നിന്നാണ് ഈ മികച്ച സ്കോറിലേക്ക് എത്തിയത്. എട്ടാം വിക്കറ്റിലെ സൂര്യാൻഷ് ഷെഡ്‌ജെ-വിപ്രജ് നിഗം സെഞ്ച്വറി കൂട്ടുക്കെട്ടാണ് രക്ഷിച്ചത്.

വിപ്രജ് നിഗം 49 പന്തിൽ 51 റൺസ് നേടിയപ്പോൾ ഷെഡ്‌ജെ 65 പന്തിൽ രണ്ട്‌ സിക്‌സറും മൂന്ന് ഫോറുകളും അടക്കം 72 റൺസ് നേടി. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ് 42 പന്തിൽ 37 റൺസും തിലക് വർമ 23 റൺസും വൈഭവ് സൂര്യവംശി 21 റൺസും നേടി.

ശ്രീലങ്കയ്ക്ക് വേണ്ടി മുഹമ്മദ് ഷിറാസും കുങ്താസ് മതുലാനും നാല് വിക്കറ്റ് വീതം നേടി.

content highlights: vipraj-shedje-century-partnership-india-vs-sri-lanka-tri-series-2026

dot image
To advertise here,contact us
dot image