അഴിമതി കേസ്; കുവൈറ്റ് മുൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് തലാൽ അൽ-ഖാലിദിന് മൂന്ന് വർഷം തടവ്

ആഭ്യന്തര, പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് രഹസ്യ ചെലവുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

അഴിമതി കേസ്; കുവൈറ്റ് മുൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് തലാൽ അൽ-ഖാലിദിന് മൂന്ന് വർഷം തടവ്
dot image

കുവൈറ്റിൽ അഴിമതി കേസിൽ മുൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തര–പ്രതിരോധ മന്ത്രിയുമായിരുന്ന ഷെയ്ഖ് തലാൽ അൽ-ഖാലിദിന് മൂന്ന് വർഷം തടവും 3,000 കുവൈറ്റ് ദിനാർ പിഴയും ശിക്ഷ വിധിച്ചു. കീഴ്കോടതി വിധി ശരി വെച്ച് കൊണ്ട് ക്രിമിനൽ കോടതിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ആഭ്യന്തര, പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് രഹസ്യ ചെലവുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

2022 മാർച്ച് മുതൽ 2023 ഡിസംബർ വരെ മന്ത്രിസഭയിൽ ഉന്നത പദവികൾ വഹിച്ചിരുന്ന കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നതെന്ന് രേഖകളിൽ വ്യക്തമാക്കുന്നു. ഇതേ കേസിൽ മുമ്പ് 14 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നെങ്കിലും അപ്പീൽ കോടതി പിന്നീട് ശിക്ഷാ കാലാവധി മൂന്ന് വർഷമായി കുറയ്ക്കുകയായിരുന്നു.

Content Highlights: A Kuwait court has sentenced former Deputy Prime Minister Sheikh Talal Al-Khalid to three years in prison in connection with a corruption case. The verdict is viewed as a major step in Kuwait's ongoing efforts to strengthen accountability and combat corruption.

dot image
To advertise here,contact us
dot image