വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനി കിടപ്പുമുറിയിൽ മരിച്ച നിലയിൽ

പെൺകുട്ടിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനി കിടപ്പുമുറിയിൽ മരിച്ച നിലയിൽ
dot image

തിരുവനന്തപുരം: വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

വർക്കല മേൽവെട്ടൂർ സ്വദേശിനി ശിവകാമി (17) ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. പെൺകുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

നെടുങ്ങണ്ട ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ശിവകാമി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Content Highlights:‌ Plus Two student in Varkala found dead at home

dot image
To advertise here,contact us
dot image