

നിയമ ലംഘകര്‍ക്കെതിരായ നടപടി ശക്തമാക്കിയതോടെ കുവൈത്തിലെ റോഡുകളില്‍ ശബ്ദ മലിനീകരണം വലിയ തോതില്‍ കുറഞ്ഞതായി കണ്ടെത്തല്‍. പൊതു നിരത്തുകളില്‍ അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരായ നടപടി ശക്തമായി തുടരാനാണ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനം.
ജനവാസ മേഖലകളിലെ റോഡുകളില്‍ ഉള്‍പ്പെടെ വലിയ ശല്യമായിരുന്ന വാഹനങ്ങളുടെ അമിത ശബ്ദത്തിന് വലിയ ശമനമുണ്ടായി എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് നടപ്പിലാക്കിയ കര്‍ശനമായ പരിശോധനകളാണ് ജനങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്ന ഈ മാറ്റത്തിന് കാരണം.
അമിത ശബ്ദമുണ്ടാക്കുന്ന രീതിയില്‍ രൂപമാറ്റം വരുത്തിയ നിരവധി വാഹനങ്ങള്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അടുത്തിടെ പിടിച്ചെടുത്തിരുന്നു. വാഹന ഉടമകള്‍ക്കെതിരെ കനത്ത പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളും സ്വീകരിച്ചു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ നിയമ ലംഘനങ്ങളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയിതായി അധികൃതര്‍ അറിയിച്ചു. ഒരു ദിവസം വെറും 19 കേസുകള്‍ മാത്രമാണ് അമിത ശബ്ദത്തിന്റെ പേരില്‍ റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ നൂറ് കണക്കിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്ന സ്ഥാനത്താണ് ഈ മാറ്റം.
ട്രാഫിക് ക്യാമ്പയിനുകള്‍ ഫലം കാണുന്നു എന്നതിന്റെ തെളിവാണ് നിയമ ലംഘനങ്ങളുടെ എണ്ണത്തിലെ കുറവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രൂപമാറ്റം വരുത്തിയതും അമിത ശക്തമുണ്ടാക്കുന്നതുമായ വാഹനങ്ങള്‍ക്കെതിരായ നടപടി ശക്തമായി തുടരാനാണ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനം. ഇത്തരം വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരുടെ വാഹനം പിടിച്ചെടുക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഗതാഗത നിയമ ലംഘകരെ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി പരിശോധനയും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
Content Highlights: Kuwait has seen a significant reduction in road noise pollution, thanks to the effective enforcement of strict measures aimed at controlling sound pollution. The authorities’ actions have successfully lowered the noise levels, contributing to a quieter and more peaceful environment. This achievement highlights the country's commitment to improving urban living conditions and ensuring a healthier atmosphere for its residents.