

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന്റെ കാലിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി. നന്ദിയോട് ആലുംമൂട് സ്വദേശി നിഖിലിനാണ് (22) പരിക്കേറ്റത്. തിരുവനന്തപുരം പാലോട്- ഇളവട്ടത്തിനും കുറുപുഴയ്ക്കും ഇടയിലാണ് അപകടമുണ്ടായത്. നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്നതിനിടെ തൊട്ടുമുന്നില്‍ സഞ്ചരിച്ച പൊലീസ് ജീപ്പില്‍ ഇടിക്കാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. ബസ്സിന്റെ മുന്‍ചക്രം നിഖിലിന്റെ ഇരുകാലുകളിലൂടെയും കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ നിഖിലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്തു.
Content Highlights: KSRTC bus run through a young man's legs in Thiruvananthapuram