

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ ആരാധകർ ഏറെയുള്ള നടിയാണ് ഐശ്വര്യ രാജേഷ്. കരിയറിന്റെ തുടക്കത്തിൽ ഒരു ഫോട്ടോഗ്രാഫറിൽ നിന്ന് നേരിട്ട ദുരനുഭവം പങ്കുവെക്കുകയാണ് നടി ഇപ്പോൾ. നിഖിൽ വിജയേന്ദ്ര സിംഹയുമായി സംസാരിക്കവെയാണ് ഐശ്വര്യ ഫോട്ടോഗ്രാഫർ തന്നോട് മോശമായി പെരുമാറിയത് വെളിപ്പെടുത്തിയത്. അയാൾ തനിക്ക് ധരിക്കാനായി അടിവത്രങ്ങൾ തന്നുവെന്നും അയാളുടെ മുന്നിൽ വെച്ച് വസ്ത്രം മാറാൻ ആവശ്യപ്പെട്ടതായും നടി ഓർത്തെടുത്തു.
'ഞാന്‍ അന്ന് ചെറുപ്പമായിരുന്നു. സഹോദരന്റെ കൂടെയാണ് പോയത്. ഫോട്ടോഗ്രാഫര്‍ അവനോട് പുറത്തിരിക്കാന്‍ പറഞ്ഞു. ശേഷം എന്നെ മാത്രം അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എനിക്ക് ധരിക്കാനായി അടിവസ്ത്രങ്ങള്‍ നല്‍കി. അയാളുടെ മുന്നില്‍ വച്ച് തന്നെ മാറാന്‍ പറഞ്ഞു. എനിക്ക് നിന്റെ ശരീരം കാണണം എന്നാണ് അയാള്‍ പറഞ്ഞത്. ആ പ്രായത്തില്‍ എങ്ങനെയാണ് ഇന്‍ഡസ്ട്രിയില്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന് മനസിലാക്കാനുള്ള അറിവുണ്ടാകില്ല.
ആ പ്രായത്തിൽ, ഇൻഡസ്ട്രി എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് വേണ്ടത്ര അറിവില്ലായിരുന്നു. ഇവിടെ കാര്യങ്ങൾ അങ്ങനെയായിരിക്കുമെന്ന് ഞാൻ കരുതി. ഏതാണ്ട് ഞാന്‍ തയ്യാറാവുകയും ചെയ്തു. അയാള്‍ അഞ്ച് മിനുറ്റ് കൂടി സംസാരിച്ചിരുന്നെങ്കില്‍ ഞാന്‍ അതിന് തയ്യാറാകുമായിരുന്നു. പക്ഷെ എനിക്ക് എന്തോ പന്തികേട് തോന്നി. പിന്നാലെ സഹോദരനോട് സമ്മതം വാങ്ങിയിട്ട് വരാമെന്ന് പറഞ്ഞ് ഞാൻ ആ മുറിയില്‍ നിന്നും ഇറങ്ങിപ്പോന്നു. ഈ സംഭവം ഞാൻ ഒരിക്കലും എന്റെ സഹോദരനോട് പറഞ്ഞിട്ടില്ല,' ഐശ്വര്യ രാജേഷ് പറഞ്ഞു.
ദുൽഖർ സൽമാന്റെ നായികയായി 'ജോമോന്റെ സുവിശേഷങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ രാജേഷ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് സഖാവ്, പുലിമട, അജയന്റെ രണ്ടാം മോഷണം എന്നീ ചിത്രങ്ങളിലൂടെ ഐശ്വര്യ മലയാള സിനിമയിൽ നിരവധി വേഷങ്ങൾ ചെയ്തു.
Content Highlights- Aishwarya Rajesh shares the bad experience she had with a photographer at the beginning of her career