

തിരുവനന്തപുരം: കിളിമാനൂര്‍ സ്റ്റേഷനില്‍ പൊലീസുകാരന് പാമ്പ് കടിയേറ്റു. കിളിമാനൂര്‍ സ്റ്റേഷനിലെ സിപിഒ രഞ്ജിത്തിനാണ് പാമ്പ് കടിയേറ്റത്. സ്റ്റേഷനുളളിലെ മുറിയില്‍ ഇരിക്കുമ്പോള്‍ തുറന്നുകിടന്നിരുന്ന ജനലിലൂടെ അകത്ത് കടന്ന പാമ്പാണ് കടിച്ചത്. രഞ്ജിത്തിനെ പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. രഞ്ജിത്ത് ചികിത്സയില്‍ തുടരുകയാണ്. സ്റ്റേഷന് ചുറ്റുപാടും കാട് പടര്‍ന്നുകിടക്കുന്നത് ശ്രദ്ധയില്‍പെടുത്തിയിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് പൊലീസുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്.
Content Highlights: Policeman bitten by snake at Kilimanoor station