ആറ്റിങ്ങലില്‍ ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം

ഇന്നലെ രാത്രി 7.30 ഓടെയാണ് അപകടമുണ്ടായത്

ആറ്റിങ്ങലില്‍ ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം
dot image

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കാല്‍നട യാത്രക്കാരന്‍ ഇരുചക്രവാഹനമിടിച്ച് മരിച്ചു. പൂവന്‍പാറ രാജുവിലാസത്തില്‍ ദിലീപ്(66) ആണ് മരിച്ചത്. സ്വകാര്യ ബസ്സിലെ ജീവനക്കാരനായിരുന്നു ദിലീപ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം.

ഇന്നലെ രാത്രി 7.30 ഓടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കാണ് ഇടിച്ചത്.
തിരുമല സ്വദേശിയായ യുവാവാണ് ബൈക്കോടിച്ചിരുന്നത്. പരിക്കേറ്റ ദിലീപിനെ വലിയകുന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Content Highlights: man died after hitting bike at attingal

dot image
To advertise here,contact us
dot image