സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വാട്‌സ്ആപ്പില്‍ അശ്ലീല സന്ദേശം അയച്ചു; യുവാവ് അറസ്റ്റിൽ

നിരവധി സ്ത്രീകൾക്ക് ഇയാൾ സമാനമായി അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ചിട്ടുണ്ട്

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വാട്‌സ്ആപ്പില്‍ അശ്ലീല സന്ദേശം അയച്ചു; യുവാവ് അറസ്റ്റിൽ
dot image

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വാട്‌സ്ആപ്പ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പ് കുരുമാത്തൂർ മുയ്യം സ്വദേശിയായ പുത്തൻവീട്ടിൽ ജ​ഗദീഷിനെയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ നിരവധി സ്ത്രീകൾക്ക് സമാനമായ ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ചിട്ടുള്ളതായി കണ്ടെത്തി. പ്രതിയെ അഡീഷനൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഐപി അഡ്രസ് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Content Highlights: A young man who repeatedly sent obscene messages and images to the State Women's Commission chairperson via WhatsApp has been arrested

dot image
To advertise here,contact us
dot image