പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമനം, ശമ്പളം 522 രൂപ

സഹതടവുകാര്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യുക, എടുത്ത പുസ്തകങ്ങളുടെ രേഖകള്‍ സൂക്ഷിക്കുക എന്നിവയാണ് ഉത്തരവാദിത്വങ്ങള്‍

പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമനം, ശമ്പളം 522 രൂപ
dot image

ബെംഗളൂരു: ലൈംഗികാതിക്രമകേസില്‍ ജീവപര്യന്തം ശിക്ഷയില്‍ കഴിയുന്ന ഹസന്‍ മുന്‍ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് പരപ്പന അഗ്രഹാര ജയിലില്‍ ലൈബ്രറി ക്ലര്‍ക്കായി നിയമനം. ദിവസേന 522 രൂപ വേതനത്തോടെയാണ് നിയമനം. സഹതടവുകാര്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യുക, എടുത്ത പുസ്തകങ്ങളുടെ രേഖകള്‍ സൂക്ഷിക്കുക എന്നിവയാണ് ഉത്തരവാദിത്വങ്ങള്‍.

ജയില്‍ നിയമങ്ങള്‍ പ്രകാരം ജീവപര്യന്തം തടവുകാര്‍ക്ക് ഏതെങ്കിലും തൊഴില്‍ ചെയ്യേണ്ടതായുണ്ട്. തടവുകാരുടെ താല്‍പര്യം അനുസരിച്ചാവും ജോലി നല്‍കുന്നത്. തനിക്ക് ഭരണനിര്‍വഹണ ജോലികള്‍ ചെയ്യണമെന്നായിരുന്നു രേവണ്ണ താല്‍പര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ നിയമനം ലൈബ്രറിയിലാണ് ലഭിച്ചത്.വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് വിധി വന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം പ്രജ്വലിനെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്തു എന്നാണ് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ കേസ്. ഈ ദൃശ്യങ്ങള്‍ പുറത്ത് പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. ഏകദേശം മൂവായിരത്തോളം വീഡിയോകളാണ് ഇത്തരത്തില്‍ പുറത്തുവന്നത്. പൊലീസില്‍ പരാതി ലഭിച്ചതോടെ 2024 ഏപ്രില്‍ 27ന് പ്രജ്വല്‍ വിദേശത്തേക്ക് കടന്നു. ഒടുവില്‍ മെയ് 31ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ പ്രജ്വലിനെ ഉടന്‍ തന്നെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

Content Highlights- Prajwal Revanna appointed as library clerk in jail, salary Rs 522

dot image
To advertise here,contact us
dot image