
തൃശ്ശൂര്‍ : എരുമപ്പെട്ടി ആദൂരില്‍ നബിദിന പരിപാടിയിലെ കോല്‍കളിക്കിടെ 45 വയസുകാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. ആദൂര്‍ ചുള്ളിയില്‍ ഗഫൂര്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. നബിദിന പരിപാടിയുടെ ഭാഗമായി നടത്തിയ കോല്‍ക്കളി കളിച്ചുകൊണ്ടിരിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം .
Content Highlight : 45-year-old dies after collapsing while playing soccer